| Wednesday, 2nd August 2023, 11:59 pm

100 കോടി നേടി; ഓപ്പണ്‍ഹൈമറിന്റെ ഇന്ത്യന്‍ ബോക്‌സ് ഓഫീസ് ബ്ലാസ്റ്റ് തുടരുന്നു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ വമ്പന്‍ നേട്ടമായി ഓപ്പണ്‍ഹൈമര്‍. ജൂലൈ 21ന് തിയേറ്ററുകളില്‍ എത്തിയ ചിത്രം രണ്ടാഴ്ചകൊണ്ട് 100 കോടി കളക്ഷന്‍ നേടിയതായാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.

അതേ ദിവസം തിയേറ്ററിലെത്തിയ ഹോളിവുഡ് ചിത്രം ‘ബാര്‍ബി’യാണ് ഓപ്പണ്‍ഹൈമറിന്റെ പ്രധാന എതിരാളി. എന്നാല്‍ ആഗോളതലത്തില്‍ ഗംഭീര നേട്ടമുണ്ടാക്കുന്ന ചിത്രത്തിന് ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ ഓപ്പണ്‍ഹൈമറിനോട് പിടിച്ചുനില്‍ക്കാനായിട്ടില്ല.

സംവിധായകന്‍ ക്രിസ്റ്റഫര്‍ നോളന് ഇന്ത്യന്‍ പ്രേക്ഷകര്‍ക്കിടയില്‍ ലഭിക്കുന്ന സ്വീകാര്യതയാണ് ഓപ്പണ്‍ഹൈമറിന്റെ വിജയത്തിനു പിന്നിലെ പ്രധാന കാരണം.

ചിത്രത്തിലെ ഒരു സീനുമായി ബന്ധപ്പെട്ടുണ്ടായ വിവാദവും ഇന്ത്യയിലെ കളക്ഷനില്‍ ഗുണം ചെയ്തുവെന്നാണ് കണക്കുകള്‍. അണുബോംബിന്റെ സൃഷ്ടാവ് റോബര്‍ട്ട് ഓപ്പണ്‍ഹൈമറിന്റെ ബയോപ്പിക്കായട്ടാണ് സിനിമ എത്തിയത്.

സിനിമയിലെ ഒരു രംഗമാണ് ഇന്ത്യയില്‍ വിവാദങ്ങള്‍ക്ക് കാരണമായത് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനിടെ ഓപ്പണ്‍ഹൈമര്‍ ഭഗവദ്ഗീതയിലെ രണ്ടു വരികള്‍ വായിക്കുന്നതാണ് സംഘപരിവാര്‍ ഏറ്റെടുത്തത്.

കഴിഞ്ഞ രണ്ടാം ശനിയാഴ്ചയോടെ ചിത്രത്തിന്റെ മുഴുവന്‍ ഇന്ത്യന്‍ കളക്ഷന്‍ 84.8 കോടിയായി. ഓപ്പണ്‍ഹെയ്മറും ബാര്‍ബിയും ചേര്‍ന്ന് അതിന്റെ ഓപ്പണിംഗ് വാരത്തില്‍ 100 കോടി നേട്ടം ഇന്ത്യയില്‍ നിന്ന് കൈവരിച്ചിരുന്നു. ആദ്യവാരത്തില്‍ ഓപ്പണ്‍ഹെയ്മര്‍ ഒറ്റയ്ക്ക് 73.20 കോടിയാണ് നേടിയിരുന്നത്.

തുടര്‍ന്ന് വന്ന രണ്ടാം വെള്ളിയാഴ്ച ചിത്രം 4.35 കോടി നേടി. തുടര്‍ന്ന് വന്ന ശനിയാഴ്ച ചിത്രം 7.25 കോടി നേടി. ഇതോടെ ചിത്രത്തിന്റെ ടോട്ടല്‍ കളക്ഷന്‍ ഇതുവരെ 84.80 കോടിയായി. ഞായറാഴ്ചയും ചിത്രം മികച്ച കളക്ഷന്‍ പ്രതീക്ഷിക്കുന്നുണ്ട്. ചിത്രം നൂറുകോടി ക്ലബില്‍ എത്തും എന്നാണ് വിതരണക്കാരെ ഉദ്ധരിച്ച് ബിസിനസ് സ്റ്റാന്റേര്‍ഡിന്റെ റിപ്പോര്‍ട്ട് പറയുന്നത്.

കിലിയന്‍ മര്‍ഫിയാണ് ചിത്രത്തില്‍ ഓപ്പണ്‍ഹൈമര്‍ എന്ന ശാസ്ത്രജ്ഞന്റെ വേഷത്തിലെത്തിയത്. രണ്ടാം ലോകമഹായുദ്ധവും ആദ്യമായി ആറ്റംബോംബ് കണ്ടുപിടിച്ചതുമാണ് ഓപ്പണ്‍ഹൈമറിന്റെ കഥാപശ്ചാത്തലം.

ആറ്റംബോംബ് കണ്ടെത്തിയ മാന്‍ഹാട്ടന്‍ പ്രൊജക്ടിലെ പ്രധാന ശാസ്ത്രഞ്ജനായിരുന്നു ഓപ്പന്‍ഹൈമര്‍. അദ്ദേഹത്തിന്റെ ജീവിതമാണ് ചിത്രം പറയുന്നത്.

ഹോളിവുഡ് സൂപ്പര്‍ താരം റോബര്‍ട്ട് ഡൗണി ജൂനിയര്‍ തുടങ്ങി വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. പൂര്‍ണ്ണമായും 70 mm ഐമാക്‌സ് ക്യാമറയില്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫിലിം ഉപയോഗിച്ച് ചിത്രീകരിച്ച ആദ്യ സിനിമ എന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്.

Content Highlight: oppenheimer hits 100 cr on indian box office

Latest Stories

We use cookies to give you the best possible experience. Learn more