ന്യൂദല്‍ഹി:ഓപ്പറേഷന്‍ സിന്ദൂരുമായി ബന്ധപ്പെട്ട് ലോക് സഭയിലെ ചര്‍ച്ചയില്‍ പ്രസംഗിക്കുന്നവരുടെ ആദ്യപട്ടികയില്‍ നിന്ന് ശശി തരൂരിനെ വെട്ടി കോണ്‍ഗ്രസ്.
നാളെയും മറ്റന്നാളുമായി നടക്കുന്ന ചര്‍ച്ചയില്‍ കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് സംസാരിക്കുന്നവരുടെ പട്ടികയില്‍ നിന്നാണ് തരൂരിനെ വെട്ടിയത്.
രാഹുല്‍ ഗാന്ധി, ഗൗരവ് ഗൊഗൊയ്, കെ.സി. വേണുഗോപാല്‍, രണ്‍ധീപ് സിങ് സുര്‍ജെവാല എന്നിവരുടെ പേരാണ് പട്ടികയിലുള്ളത്. പട്ടിക കോണ്‍ഗ്രസ് സ്പീക്കര്‍ക്ക് കൈമാറി.
തരൂരും കോണ്‍ഗ്രസും തമ്മിലുള്ള ഭിന്നത വര്‍ധിക്കുന്നതിന്റെ തെളിവാണ് ചര്‍ച്ചയിലെ ഒഴിവാക്കല്‍. കോണ്‍ഗ്രസിന്റെ വിദേശകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനാണ് തരൂര്‍. ഓപ്പറേഷന്‍ സിന്ദൂരുമായി ബന്ധപ്പെട്ട സംയുക്ത പാര്‍ലമെന്റംഗങ്ങളുടെ വിദേശപര്യടനത്തിലെ സംഘത്തലവന്‍മാരില്‍ ഒരാളുമായിരുന്നു തരൂര്‍.
Content Highlight: Operation Sindoor discussion in Lok Sabha; Congress cuts out Shashi Tharoor’s name from list