| Monday, 10th August 2026, 10:22 am

'ഗുണ്ടകളെ തൂക്കാന്‍ ഓപ്പറേഷന്‍ ഗ്രിപ്പ്'; നടപടികള്‍ ശക്തമാക്കാനൊരുങ്ങി കേരള പൊലീസ്, 600-ഓളം ക്രിമിനലുകള്‍ നിരീക്ഷണത്തില്‍

അഞ്ജു ചന്ദ്രന്‍

തിരുവനന്തപുരം: സംസ്ഥാനത്തെ ക്രിമില്‍ നടപടികള്‍ ശക്തമാക്കുന്നു. ഓപ്പറേഷന്‍ ഗ്രിപ്പ് രണ്ടാംഘട്ടത്തിന്റെ ഭാഗമായി വിവിധ ജില്ലകളിലെ 600ഓളം ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ പൊലീസ് നിരീക്ഷണത്തിലാക്കി.

ക്രിമിനല്‍ പശ്ചാത്തലമുള്ളവരുടെ നിലവിലെ പ്രവര്‍ത്തനങ്ങളും ബന്ധങ്ങളും പരിശോധിച്ച് ആവശ്യമെങ്കില്‍ കാപ്പചുമത്തി ശക്തമായ നടപടികള്‍ സ്വീകരിക്കാനാണ് നിലവിലെ തീരുമാനമെന്നാണ് റിപ്പോര്‍ട്ട്.

അര്‍ജുന്‍ ആയങ്കിക്കുവേണ്ടിയുള്ള തിരച്ചിലിനു പിന്നാലെ പ്രധാന നഗരങ്ങളിലെല്ലാം ഗുണ്ടാ ബന്ധമുള്ളവരെ പിടികൂടാനുള്ള നടപടി ആരംഭിച്ചു. കോഴിക്കോട് നഗരത്തില്‍ നിന്നുമാത്രമായി ഇന്നലെ ഗുണ്ടാ പട്ടികയിലുള്ള 25പേരെയാണ് വിവിധ സ്റ്റേഷനുകളിലായി അറസ്റ്റ് ചെയ്തത്. അതാത് സ്റ്റേഷനുകളിലെ ഹിസ്റ്ററി പരിശോധിച്ചാണ് അറസ്റ്റ്.

‘ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ തുടരുന്ന ആളുകളെ കേരള സാമൂഹിക വിരുദ്ധ പ്രവര്‍ത്തന നിരോധന നിയമപ്രകാരം (കാപ്പ) കസ്റ്റഡിയിലെടുക്കുക എന്നതാണ് ലക്ഷ്യം. അവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുകയും വേഗത്തില്‍ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്യും. അത്തരം ആളുകള്‍ക്കെതിരെ ഞങ്ങള്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്, സമാധാനം നിലനിര്‍ത്താന്‍ ഉചിതമായ നടപടികള്‍ സ്വീകരിക്കും;’ സംസ്ഥാന പൊലീസ് മേധാവി റവാദ എ ചന്ദ്രശേഖര്‍ പറഞ്ഞു.

‘ഓപ്പറേഷന്‍ ഗ്രിപ്പ്’ എന്നത് ക്രിമിനല്‍ സംഘങ്ങള്‍ക്കും ഗുണ്ടകള്‍ക്കും എതിരായുള്ള കേരള പൊലീസിന്റെ പ്രത്യേക സംസ്ഥാനതല നടപടിയാണ്. ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ നിരീക്ഷിക്കുക, ഇപ്പോഴും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരെ കസ്റ്റഡിയിലെടുക്കുക, ഒളിവിലുള്ള പ്രതികളെ കണ്ടെത്തുക തുടങ്ങിയവയാണ് ലക്ഷ്യം.

ഓപ്പറേഷന്‍ ഗ്രിപ്പിന്റെ ആദ്യ ഘട്ടം കഴിഞ്ഞ ഡിസംബറില്‍ ആരംഭിച്ചു. പിന്നീട് അര്‍ജുന്‍ ആയങ്കിയുടെ അറസ്റ്റിന്റെ പശ്ചാത്തലത്തില്‍ രണ്ടാം ഘട്ടം ആരംഭിച്ചതായും പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Content Highlights: Operation Grip’ to crack down on goons; Kerala Police set to intensify action, with around 600 criminals under surveillance

അഞ്ജു ചന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം. കാലിക്കറ്റ് പ്രസ്‌ക്ലബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more