| Tuesday, 3rd February 2015, 3:02 pm

യോ യോ ഹണി സിങിന് പണികൊടുത്ത് ഒരു കോളജ് വിദ്യാര്‍ത്ഥിനി

ഡൂള്‍ന്യൂസ് ഡെസ്‌ക്

പ്രശസ്ത പിന്നണി ഗായകന്‍ യോ യോ ഹണി സിങിന് പണികൊടുത്ത് ഒരു കോളജ് വിദ്യാര്‍ത്ഥിനി. യോ യോഹണിക്ക് തുറന്ന കത്ത് എന്ന നിലയിലാണ് പെണ്‍കുട്ടി തന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. രണ്ടാം വര്‍ഷ കോളജ് വിദ്യാര്‍ത്ഥിനിയായ റെനെ വര്‍മ്മയാണ് ഹണിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയിരിക്കുന്നത്.

മെട്രോയില്‍ സീറ്റ് കുട്ടുക എന്നുള്ളതാണ് എന്നെ സംബന്ധിച്ച് ഏറ്റവും വലിയ കാര്യമെന്നാണ് അവര്‍ പറയുന്നത്. യോ യോ ഹണി സിങിന് സമര്‍പ്പിച്ച് കൊണ്ട് റെനെ വര്‍മ്മ ഷൂട്ട് ചെയ്ത വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു.

സെന്റ് സ്റ്റീഫന്‍സ് കോളജിലെ ചരിത്ര വിദ്യാര്‍ത്ഥിയാണ് റെനെ. ഹണിയുടെ അതേ സ്‌റ്റൈലിലാണ് റെനെ വീഡിയോ അവതരിപ്പിച്ചിരിക്കുന്നത്.

31 വയസുകാരനായ സിങ് അദ്ദേഹം അടുത്തിടെ പുറത്തിറക്കിയ ഗാനങ്ങളുടെ പേരില്‍ ക്രൂരമായി വിമര്‍ശിക്കപ്പെട്ടിരുന്നു. സ്ത്രീ വിരുദ്ധമാണ് ഗാനങ്ങള്‍ എന്നായിരുന്നു അദ്ദേഹത്തിനെതിരെയുള്ള ആരോപണം.

30 പേര്‍ മാത്രമാണ് അവളുടെ പരിപാടി കാണാന്‍ ഉണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ അവളുടെ വീഡിയോയ്ക്ക് മില്യണ്‍ കണക്കിന് ഹിറ്റുകളാണ് യൂട്യൂബില്‍ നിന്ന് ലഭിക്കുന്നത്.

“ഇത് ഒരു വ്യക്തിക്ക് മാത്രമായിട്ടുള്ള തുറന്ന കത്തല്ല. പുരുഷ്വത്വത്തെയും സ്ത്രീത്വത്തെയും കുറിച്ചുള്ള ചോദ്യങ്ങളാണ് ഇതിലുള്ളത്. ഇത്തരത്തിലുള്ള ഗാനങ്ങളില്‍ ജനങ്ങളുടെ ശബ്ദമോ ഉപഭോക്താക്കളുടെ ആകാഷയോ കേള്‍ക്കാറില്ല.” റെനെ എന്‍.ഡി.ടിവിയോട് പറഞ്ഞു.

Latest Stories

We use cookies to give you the best possible experience. Learn more