| Thursday, 9th November 2017, 2:43 pm

തനിക്കെതിരായ ആക്ഷേപത്തില്‍ ഒരു ശതമാനമെങ്കിലും ശരിയെന്ന് തെളിഞ്ഞാല്‍ പൊതുരംഗത്ത് തുടരില്ല; ഒരു നടപടിയിലും ആശങ്കയില്ലെന്ന് ഉമ്മന്‍ ചാണ്ടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം:യു.ഡി.എഫ് നേതാക്കള്‍ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ടുള്ള സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ നിലപാട് വ്യക്തമാക്കി മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. 50 വര്‍ഷം പ്രവര്‍ത്തന രംഗത്ത് തുടരുന്ന ആളാണ് താനെന്നും കണ്ണാടിക്കൂട്ടിലിരിക്കാതെ എന്നും ജനങ്ങളുടെ കൂടെ പ്രവൃത്തിച്ച വ്യക്തിയാണ് താനെന്നും ഉമ്മന്‍ ചാണ്ടി പറയുന്നു. ഒന്നും എവിടേയും മറച്ചുവെക്കാനില്ല. അതുകൊണ്ട് തന്നെ ഒരു നടപടിയിലും ആശങ്കയില്ലെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

ഇന്ന് ഇതുവരെ ഒരു ആക്ഷേപത്തിനും ഞാന്‍ വഴികൊടുത്തിട്ടില്ല. എന്നെ അറിയുന്നവര്‍ക്ക് എന്റെ നിലപാടും സമീപനവും അറിയാം. ആളുകളുമായി അടുത്ത് നിന്ന് പ്രവൃത്തിക്കുന്ന വ്യക്തിയാണ് ഞാന്‍. എന്റെ ജീവിതം ജനങ്ങളുമായി ബന്ധപ്പെട്ടുള്ളതാണ്. ഇത്തരം ആളുകളുടെ ആക്ഷേപത്തിന്റെ പുറത്ത് അത് ഇലാതാകും എന്ന് ഞാന്‍ വിചാരിക്കുന്നില്ല. എനിക്കെതിരായ ആക്ഷേപത്തില്‍ ഒരു ശതമാനമെങ്കിലും ശരിയാണെന്ന് തെളിഞ്ഞാല്‍ പിന്നെ പൊതുരംഗത്ത് ഉണ്ടാവില്ലെന്നും ഉമ്മന്‍ ചാണ്ടി പറയുന്നു.


Dont Missമകളെപ്പോലെ കാണേണ്ടവര്‍ ലൈംഗികമായി ചൂഷണം ചെയ്തു; റിപ്പോര്‍ട്ടില്‍ യു.ഡി.എഫ് നേതാക്കള്‍ക്കെതിരെ ഉന്നയിച്ച കാര്യങ്ങള്‍ ഇവ


ഏത് കമ്മീഷന്‍ വന്നാലും പ്രധാനപ്പെട്ട ശുപാര്‍ശ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൊടുക്കും. എന്നാല്‍ ഇവിടെ അതുണ്ടായില്ല. പബ്ലിക് എന്‍ക്വയറി ആകുമ്പോള്‍ റിസള്‍ട്ട് അറിയാനുള്ള അവകാശം ജനങ്ങള്‍ക്കുണ്ട്. അതിന് അവസരം കൊടുക്കാതെ മാധ്യമങ്ങളില്‍ നിന്നുപോലും മറച്ചുവെച്ച് നിയമനടപടികളിലേക്ക് നേരിട്ട് ഇറങ്ങിത്തിരിക്കുകയായിരുന്നു. അതിന്റെ സുതാര്യത ഇല്ലായ്മയാണ് ഇന്ന് ഞങ്ങള്‍ നിയമസഭയില്‍ ചൂണ്ടിക്കാണിച്ചത്. നടപടികളിലേക്ക് പോകുമ്പോള്‍ എന്താണെന്ന് അറിയാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ട്.

ഇനിയും നാല് വോളിയമുള്ള റിപ്പോര്‍ട്ടിന്റെ ഒരു ബുക്കില്‍ കമ്മീഷന്‍ ഒപ്പിട്ടിട്ടില്ല. അത് യാദൃശ്ചികമാണോ മറ്റേതെങ്കിലും സാഹചര്യമുണ്ടോയെന്ന് മുഖ്യമന്ത്രി മറുപടി പറഞ്ഞില്ല. കമ്മീഷന്റെ സമയം തീരുമാനിച്ച് ഉദ്യോഗസ്ഥന്‍ പോയി ഒപ്പീടിച്ചുകൊണ്ടുന്നു.

ഇതില്‍ എന്തെങ്കിലും മറിമായം നടന്നോ ഒന്നും ജനങ്ങള്‍ക്ക് അറിയില്ല സംശയങ്ങള്‍ക്ക് ഇടവെക്കുന്ന നടപടികളാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്.

ഈ റിപ്പോര്‍ട്ട് കിട്ടിയ ശേഷമുള്ള സര്‍ക്കാര്‍ നടപടി സുതാര്യമല്ല. ഏത് റിപ്പോര്‍ട്ട് വന്നാലും വിശദാംശങ്ങല്‍ മാധ്യമങ്ങല്‍ക്ക് കൂടി നല്‍കണം. അറിയേണ്ടവര്‍ക്കൊന്നും കിട്ടിയില്ല. എന്തിനാണ് ഇത്രയധികം സീക്രസി ഈ കാര്യത്തില്‍ വെക്കുന്നത്.

ഈ റിപ്പോര്‍ട്ട് മുഴുവന്‍ പുറത്തുവന്നാല്‍ യു.ഡി.എഫ് നേതാക്കള്‍ തലയില്‍മുണ്ടിട്ട് നടക്കണമെന്ന് പറയുന്നു. പിന്നെ എന്തിനാണ് അത് അവര്‍ പൂഴ്ത്തിവെക്കുന്നത്. റിപ്പോര്‍ട്ട് കിട്ടി അറിയിക്കേണ്ട ഡിപാര്ട്‌മെന്റിന് കൊടുക്കാതെ കാബിനറ്റ് കൂടി എഴുതിത്തയാറാക്കി കോപ്പിയെടുത്ത് മുഖ്യമന്ത്രി പ്രസിദ്ധീകരിക്കാന്‍ പറയുന്നു. ധൃതിപിടിച്ച് എടുത്ത ഈ നടപടിയെയാണ് ഇന്ന് പ്രതിപക്ഷ നേതാവ് ചോദ്യം ചെയ്തത്.

ഒരു നടപടിയേയും ഞങ്ങള്‍ എതിര്‍ക്കുന്നില്ല. നിയമപരമായ ഒന്നിനേയും ഭയപ്പെടുന്നില്ല. എനിക്കോ യു.ഡി.എഫില് പ്പെട്ട ആര്‍ക്കോ ഒന്നും മറച്ചുവെക്കാനില്ല.

കത്തിനകത്ത് ഉള്ള ആക്ഷേപങ്ങളുടെ പേരില് കേസെടുത്തു എന്നാണ് പറയുന്നത്. കുറ്റങ്ങള്‍ എന്താണെന്ന് പൊലീസ് അന്വേഷിക്കും എന്നാണ് ആദ്യം പറഞ്ഞഥ്. കമ്മീഷന്‍ കുറ്റം കണ്ടിട്ടില്ല. കത്തിന്റെ അടിസ്ഥാനത്തിലായിരിക്കും കേസ് വരിക എന്ന് ഇപ്പോള്‍ പറയുന്നു. സര്‍ക്കാരിന്റെ വ്യത്യസ്ത നിലപാടാണ് പുറത്തുവരുന്നത്.

കേസെടുക്കുമെന്ന് പറഞ്ഞിട്ട് പിന്നീട് തീരുമാനം മാറ്റിയത് ഞങ്ങള്‍ പറഞ്ഞിട്ടാണോ, അല്ല നിയമവിരുദ്ധ നടപടി ആയതുകൊണ്ടാണ്. – ഉമ്മന്‍ ചാണ്ടി പറയുന്നു.

കമ്മീഷന്റെ മുന്നില്‍ ജയില്‍സൂപ്രണ്ട് കൊടുത്ത റസീപ്റ്റ് 21 പേജുള്ളതാണ്. കമ്മീഷന്റെ മുന്നില്‍ വന്ന കത്ത് 25 പേജാണ്. മാത്രമല്ല കമ്മീഷന്‍ കത്ത് രണ്ട് വോളിയത്തിലാണ് വെച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ ഇത് സോളാര്‍ റിപ്പോര്‍ട്ടാണോ സരിത റിപ്പോര്‍ട്ടാണോ എന്ന സംശയം വന്നിരിക്കുന്നു. കത്തിന്റെ വിശ്വസിനീയത ചോദ്യം ചെയ്യപ്പെട്ടതാണെന്നും ഉമ്മന്‍ ചാണ്ടി പറയുന്നു.

We use cookies to give you the best possible experience. Learn more