| Wednesday, 14th December 2016, 6:34 pm

ഉമ്മന്‍ ചാണ്ടി സരിതയുമായി പലതവണ തന്റെ ഫോണില്‍ സംസാരിച്ചിട്ടുണ്ടെന്ന് സലിം രാജിന്റെ മൊഴി

ഡൂള്‍ന്യൂസ് ഡെസ്‌ക്


തന്റെ ഫോണില്‍ നിന്നാണ് സരിതയെ ഉമ്മന്‍ ചാണ്ടി വിളിച്ചതെന്നും സോളാര്‍ കമ്മീഷനില്‍ റിട്ടയേര്‍ഡ് ജസ്റ്റിസ് ശിവരാജന്‍ മുമ്പാകെ സലിം രാജ് മൊഴി നല്‍കി.


കൊച്ചി: സോളാര്‍ തട്ടിപ്പ് കേസിലെ മുഖ്യപ്രതി സരിത എസ്. നായരുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പലതവണ ഫോണില്‍ സംസാരിച്ചിട്ടുണ്ടെന്ന് സോളാര്‍ ജുഡീഷ്യല്‍ കമ്മീഷനില്‍ ഉമ്മന്‍ ചാണ്ടിയുടെ മുന്‍ ഗണ്‍മാന്‍ സലിം രാജിന്റെ മൊഴി.

തന്റെ ഫോണില്‍ നിന്നാണ് സരിതയെ ഉമ്മന്‍ ചാണ്ടി വിളിച്ചതെന്നും സോളാര്‍ കമ്മീഷനില്‍ റിട്ടയേര്‍ഡ് ജസ്റ്റിസ് ശിവരാജന്‍ മുമ്പാകെ സലിം രാജ് മൊഴി നല്‍കി. ഇക്കാര്യം മുമ്പ് എ.ഡി.ജി.പി ഹേമചന്ദ്രനോട് പറഞ്ഞിരുന്നെന്നും സലിം രാജിന്റെ മൊഴിയില്‍ പറയുന്നു.


എ.ഡി.ജി.പി ഹേമചന്ദ്രനോടു ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയിരുന്നെങ്കിലും അദ്ദേഹം അക്കാര്യങ്ങള്‍ മൊഴിയില്‍ രേഖപ്പെടുത്തിയിട്ടില്ലെന്നും സലിം രാജ് പറഞ്ഞു.

താന്‍ ഡ്യൂട്ടിയില്‍ ഉള്ളപ്പോഴും അല്ലാത്തപ്പോഴും സരിത വിളിച്ചിട്ടുണ്ട്. തന്റെ ഫോണിലേക്കുള്ള സരിതയുടെ പല വിളികളും ഉമ്മന്‍ ചാണ്ടിക്കുള്ളതായിരുന്നു. താന്‍ ഡ്യൂട്ടിയിലുള്ളപ്പോള്‍ ഫോണ്‍ ഉമ്മന്‍ ചാണ്ടിക്കു കൊടുക്കും. ഇല്ലാത്തപ്പോള്‍ ഡ്യൂട്ടിയിലുള്ളയാളുടെ നമ്പര്‍ കൊടുക്കും. പലപ്പോഴും ജിക്കുമോന്റെ നമ്പരായിരുന്നു കൊടുത്തിരുന്നതെന്നും മൊഴിയിലുണ്ട്.


എന്നാല്‍ താന്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സമത്ത് ഔദ്യോഗിക വസതിയില്‍ വച്ചോ ഓഫീസില്‍ വച്ചോ ഉമ്മന്‍ ചാണ്ടിയും സരിതയും കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്നും സലിം രാജ് മൊഴി നല്‍കിയിട്ടുണ്ട്.

Latest Stories

We use cookies to give you the best possible experience. Learn more