| Thursday, 23rd May 2013, 3:51 pm

ലുലു മാളിന് അനുമതി നല്‍കിയത് എല്‍.ഡി.എഫ് സര്‍ക്കാരെന്ന് മുഖ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]ആലുവ: ഇടപ്പള്ളിയിലെ ലുലു മാളിന് അനുമതി നല്‍കിയത് എല്‍ഡിഎഫ് സര്‍ക്കാരാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.

ലുലു മാളുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വരുന്ന പ്രശ്‌നങ്ങള്‍ക്ക് കാരണക്കാര്‍ സി.പി.ഐ.എം ആണ്. അനധികൃത നിര്‍മാണം നടന്നതായി അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. []

ലുലു മാളിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ടുയര്‍ന്ന ആരോപണത്തോട് ആലുവ ഗസ്റ്റ് ഹൗസില്‍ പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. യു.ഡി.എഫിന് ജനങ്ങളുടെ കാര്യമാണ് നോക്കേണ്ടത്.

ഏതെങ്കിലും കാര്യങ്ങള്‍ പറഞ്ഞ് വികസനത്തെ തടയാനാണ് നോക്കുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ലുലു മാള്‍ വരുന്നതിന് മുന്‍പും ഇടപ്പള്ളിയില്‍ ട്രാഫിക് ബ്ലോക്കുണ്ടായിരുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

നിയമം ലംഘിച്ചാണ് ഇടപ്പള്ളിയിലെ ലുലു മാള്‍ നിര്‍മിച്ചതെന്ന് സി.പി.ഐ.എം എറണാകുളം ജില്ലാ സെക്രട്ടറി ദിനേശ് മണി കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.

ഇടപ്പള്ളി റോഡ് കൈയേറിയാണ് ലുലു മാളിന്റെ പാര്‍ക്കിങ് സ്ഥലം ഉണ്ടാക്കിയത്. അതിനാല്‍ തന്നെ ഇടപ്പള്ളി ഫ്‌ളൈ ഓവര്‍ നിര്‍മിക്കാനുള്ള ചെലവ് എംകെ ഗ്രൂപ്പ് വഹിക്കണം.

രണ്ടു ദേശീയ പാതകള്‍ സംഗമിക്കുന്ന ഇടത്ത് ഇത്തരം വലിയ വ്യവസായ സമുച്ചയങ്ങള്‍ക്ക് ഒരിടത്തും അനുമതി ലഭിച്ചിട്ടില്ല. ഈ നിയമലംഘനങ്ങള്‍ ഒഴിവാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്നും ദിനേശ് മണി ആവശ്യപ്പെട്ടു.

Latest Stories

We use cookies to give you the best possible experience. Learn more