| Sunday, 29th December 2019, 8:04 am

'ഇന്ത്യയില്‍ ജീവിക്കണമെങ്കില്‍ ഭാരത് മാതാ കീ ജയ് പറഞ്ഞേ മതിയാവൂ'; വിവാദ പ്രസ്താവനയുമായി കേന്ദ്രമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

പുണെ: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങള്‍ രാജ്യത്തുടനീളം കൊടുമ്പിരിക്കൊണ്ടിരിക്കെ വിവാദ പരാമര്‍ശവുമായി കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. ഇന്ത്യയില്‍ ഒരാള്‍ ‘ഭാരത് മാതാ കീ ജയ്’ പറഞ്ഞേ മതിയാവൂ എന്നും അങ്ങനെയുള്ളവര്‍ക്കേ ഇവിടെ ജീവിക്കാന്‍ കഴിയൂ എന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.

പുണെയില്‍ നടന്ന എ.ബി.വി.പിയുടെ 54-ാം സംസ്ഥാന (മഹാരാഷ്ട്ര) സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഈ രാജ്യത്തിനു മുന്നില്‍ ഇപ്പോഴുള്ള വെല്ലുവിളി എന്താണ്? ഒരുവശത്ത് രാജ്യത്തിന്റെ പൗരത്വം. അതു പരിഗണിക്കണോ വേണ്ടയോ? ഉദ്ധം സിങ്ങിന്റെ ജീവത്യാഗം പാഴായിപ്പോകണോ? ഭഗത് സിങ്ങിന്റെ ത്യാഗം പാഴായിപ്പോകണോ? നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ ത്യാഗം പാഴായിപ്പോകണോ?

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

സ്വാതന്ത്ര്യത്തിനു വേണ്ടി കോടിക്കണക്കിനാളുകളാണു പൊരുതിയത്. സ്വാതന്ത്ര്യം ലഭിച്ച് 70 വര്‍ഷത്തിനു ശേഷമെങ്കിലും നമ്മുടെ പൗരന്മാരെ പരിഗണിക്കണ്ടേ? നമുക്കു നമ്മുടെ രാജ്യം ഒരു സത്രമാക്കണോ? ഇവിടെ വരുന്നത് ആരാണെങ്കിലും അവരെ ഇവിടെ ജീവിക്കാന്‍ അനുവദിക്കണോ? ഈ വെല്ലുവിളി നമ്മള്‍ നേരിടണം.

ഒരു കാര്യം വളരെ വ്യക്തമായിപ്പറയാം. ഇന്ത്യയില്‍ ഒരാള്‍ ഭാരത് മാതാ കീ ജയ് പറഞ്ഞേ മതിയാവൂ. അങ്ങനെയുള്ളവര്‍ക്കേ ഇവിടെ ജീവിക്കാന്‍ കഴിയൂ,’ മന്ത്രി പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ലോകത്തിലെ ഭൂരിഭാഗം രാജ്യങ്ങളിലും പൗരത്വം രജിസ്റ്റര്‍ ചെയ്യാനുള്ള ചട്ടങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.

Latest Stories

We use cookies to give you the best possible experience. Learn more