| Thursday, 11th June 2026, 9:14 pm

ലോക ഫുട്‌ബോള്‍ ചരിത്രത്തില്‍ 13 പേര്‍ മാത്രം; അപൂര്‍വ റെക്കോഡില്‍ പുതിയ ഉയരം കീഴടക്കിയ മെസി മാജിക്

ശ്രീരാഗ് പാറക്കല്‍

ഫുട്‌ബോള്‍ ചരിത്രത്തില്‍ ഒരു താരത്തിന് നേടാനാകുന്ന ഏറ്റവും വലിയ വ്യക്തിഗത ബഹുമതിയാണ് ബാലണ്‍ ഡി ഓര്‍. അതേസമയം, ഏതൊരു കളിക്കാരന്റെയും സ്വപ്ന നേട്ടമാണ് ഫിഫ ലോകകപ്പ് കിരീടവും. എന്നാല്‍ ഈ രണ്ട് നേട്ടങ്ങളും സ്വന്തമാക്കുക എന്നത് അത്യപൂര്‍വമായ കാര്യമാണ്.

ലോക ഫുട്‌ബോളിന്റെ ചരിത്രത്തില്‍ ലോകകപ്പും ബാലണ്‍ ഡി ഓറും ഒരുപോലെ സ്വന്തമാക്കിയ 13 പേര്‍ മാത്രമാണുള്ളത്. ഈ അപൂര്‍വ പട്ടികയില്‍ ഇംഗ്ലണ്ടിന്റെ ബോബി ചാള്‍ട്ടണ്‍ മുതല്‍ അര്‍ജന്റീനയുടെ ലയണല്‍ മെസി വരെ ഉള്‍പ്പെടുന്നു.

2022 ലോകകപ്പ് വിജയത്തോടെ മെസി തന്റെ കരിയറിലെ ഏക കുറവ് കൂടി നികത്തി ഈ അപൂര്‍വ ലിസ്റ്റില്‍ സ്ഥാനം നേടി. എട്ട് ബാലണ്‍ ഡി ഓര്‍ പുരസ്‌കാരങ്ങളും ഒരു ലോകകപ്പ് കിരീടവും സ്വന്തമാക്കിയ മെസി ഈ നേട്ടത്തില്‍ പുതിയ ഉയരമാണ് കീഴടക്കിയത്. ഈ ലിസ്റ്റിലെ ഏക അര്‍ജന്റീനക്കാരനും മെസിയാണ്.

ജര്‍മന്‍ ഇതിഹാസങ്ങളായ ഫ്രാന്‍സ് ബെക്കന്‍ബൗവര്‍, ഗെര്‍ഡ് മുള്ളര്‍, ലോതര്‍ മത്തൗസ് എന്നിവരും ഫ്രാന്‍സിന്റെ സിനദിന്‍ സിദാനും ഈ നേട്ടം സ്വന്തമാക്കിയവരാണ്. ബ്രസീലില്‍ നിന്ന് റിവാള്‍ഡോ, റൊണാള്‍ഡീന്യോ, കക്ക എന്നിവര്‍ പട്ടികയില്‍ ഇടം നേടിയപ്പോള്‍ ഇറ്റലിയുടെ പൗലോ റോസിയും ഫാബിയോ കന്നവേരോയും ഈ ബഹുമതി സ്വന്തമാക്കിയിട്ടുണ്ട്.

ബാലണ്‍ ഡി ഓറും ലോകകപ്പ് കിരീടവും നേടിയ താരങ്ങള്‍

ബോബി ചാള്‍ട്ടണ്‍ (ഇംഗ്ലണ്ട്)

ഗെര്‍ഡ് മുള്ളര്‍ (ജര്‍മനി)

ഫ്രാന്‍സ് ബെക്കന്‍ബോവര്‍ (ജര്‍മനി)

പൗലോ റോസി (ഇറ്റലി)

സിനദിന്‍ സിദാന്‍ (ഫ്രാന്‍സ്)

റിവാള്‍ഡോ (ഹ്രസീല്‍)

റൊണാള്‍ഡീഞ്ഞോ (ബ്രസീല്‍)

കാക്ക (ബ്രസീല്‍)

ഫാബിയോ കന്നവാരോ (ഇറ്റലി)

കാള്‍-ഹെയിന്‍സ് റമ്മെനിഗെ (ജര്‍മനി)

ലോതര്‍ മത്തേവൂസ് (ജര്‍മനി)

ലയണല്‍ മെസി (അര്‍ജന്റീന)

അതേസമയം 2026 ഫിഫ ലോകകപ്പിന്റെ ആവേശത്തിലാണ് കായിക പ്രേമികള്‍. ഏവരും കാത്തിരിക്കുന്ന ഫുട്ബോള്‍ മാമാങ്കം മെക്‌സിക്കോയും സൗത്ത് ആഫ്രിക്കയും തമ്മിലുള്ള മത്സരത്തോടെ ആരംഭിക്കും. ഇത്തവണ ലോകകപ്പില്‍ കളത്തിലിറങ്ങാന്‍ പോകുന്നത് 48 രാജ്യങ്ങളാണ് എന്നത് ആരാധകരെ ഏറെ ആവേശത്തിലാക്കുന്നതാണ്. ഏറ്റവും കൂടുതല്‍ രാജ്യങ്ങള്‍ പങ്കെടുക്കുന്ന ലോകകപ്പ് എന്ന സവിശേഷതയും ഇത്തവണയുണ്ട്.

Content Highlight: Only 13 players, including Messi, have won both the Ballon d’Or and the World Cup

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more