| Monday, 4th May 2026, 8:51 am

ഓണ്‍ലൈന്‍ ട്രേഡിങ് തട്ടിപ്പ്; 25 കോടിയോളം തട്ടിയെടുത്ത മുഖ്യ പ്രതിയടക്കം രണ്ട് പേര്‍ ഹൈദരാബാദില്‍ പിടിയില്‍

നിഷാന. വി.വി

കൊച്ചി: ഓണ്‍ലൈന്‍ ട്രേഡിങിലൂടെ എറണാകുളം സ്വദേശിയില്‍ നിന്നും 25 ലക്ഷത്തോളം തട്ടിയെടുത്ത മുഖ്യ പ്രതിയടക്കം രണ്ട് പേര്‍ ഹൈദരാബാദില്‍ പിടിയില്‍.

ഹൈദരാബാദ് സ്വദേശികളായ വ്യവസായി നാരായണ മൂര്‍ത്തി, ഇയാളുടെ കമ്പനിയിലെ ജീവനക്കാരന്‍ ടൈസണ്‍ രാജു എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്.

കൊച്ചി സിറ്റി സൈബര്‍ പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
ഇവരെ ഇന്നലെ രാത്രിയോടെ കൊച്ചിയിലെത്തിച്ചു. ഹൈദരാബാദ് സ്വദേശിയായ ഒരാള്‍ കൂടി ഇനിയും പിടിയിലാവാനുണ്ട്.

തട്ടിയെടുത്ത തുകയില്‍ ഏകദേശം 16 കോടി ആദ്യം ടൈസണ്‍ രാജുവിന്റെ അക്കൗണ്ടില്‍ വന്നു. ഇത് പിന്നീട് സത്യനാരായണ മൂര്‍ത്തിയുടെ അക്കൗണ്ടിലേയ്ക്ക് എത്തുകയായിരുന്നു.

ഈ അക്കൗണ്ട് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് സത്യനാരായണ മൂര്‍ത്തിയിലേക്ക് എത്തിയത്. ഇയാള്‍ ഹൈദരാബാദ് കേന്ദ്രീകരിച്ച് നിര്‍മാണ കമ്പനി നടത്തുന്ന വ്യവസായിയാണെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായി.

മുഖ്യപ്രതി സത്യ നാരായണ മൂര്‍ത്തിക്ക് ഹൈദരാബാദിലെ ഉന്നത കോണ്‍ഗ്രസ് നേതാക്കളുമായി ബന്ധമുള്ളതായാണ് വിവരം.

11 അംഗ സൈബര്‍ അന്വേഷണ സംഘം ഒരാഴ്ചയിലേറെയായി ഹൈദരാബാദില്‍ ക്യാമ്പ് ചെയ്ത് നടത്തിയ നീക്കത്തിനൊടുവിലാണ് പ്രതികളെ പിടികൂടിയകത്.

കേസിലെ പ്രധാന പ്രതികളായ കോഴിക്കോട് സ്വദേശികളായ പി.കെ. റഹീസ്, വി. അന്‍സാര്‍, സി.കെ. അനീസ് റഹ്‌മന്‍, എറണാകുളം സ്വദേശി അജീഷ്, കൊല്ലം അഞ്ചല്‍ സ്വദേശിനി ജി. സുജിത എന്നിവര്‍ നേരത്തെ അറസ്റ്റിലായിരുന്നു.

കാപ്പിറ്റലിക്സ് എന്ന വെബ്സൈറ്റ് വഴി ട്രേഡിങ് നടത്തി ഉയര്‍ന്നലാഭം ലഭിക്കുമെന്ന് വിശ്വസിപ്പിച്ച് 2023 മാര്‍ച്ച് 15 മുതല്‍ ഓഗസ്റ്റ് 29 വരെ 25 ബാങ്ക് അക്കൗണ്ടുകളിലേക്കാണ് ഇവര്‍ പണം തട്ടിയെടുത്തത്.

90 തവണകളായി 25 കോടി രൂപ സംഘം തട്ടിയെടുത്തു. ഫേസ്ബുക്ക് പരസ്യം കണ്ടാണ് പരാതിക്കാരന്‍ ഇവരെ സമീപിച്ചത്. കാപ്പിറ്റലിക്സ് കമ്പനിയുടെ പേരില്‍ ഷെയര്‍ ട്രേഡിങിലൂടെ പെട്ടെന്ന് ഉയര്‍ന്ന ലാഭം ലഭിക്കുമെന്ന് വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്.

Content Highlight: Online trading scam; Two people, including the main accused, arrested in Hyderabad for defrauding Rs 25 crore

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more