| Thursday, 7th April 2016, 7:42 am

ലോകകപ്പ് വിജയം ആഘോഷിക്കാന്‍ കഴിയാത്ത ചിലരും ഉണ്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ക്രിക്കറ്റ് പ്രേമികള്‍ക്ക് ഒരിക്കലും മറക്കാനാകാത്ത ഓര്‍മ്മകള്‍ സമ്മാനിച്ചാണ് ട്വന്റി20 ലോകകപ്പ് ഫൈനലിലെ അവസാന ഓവര്‍ കടന്നുപോയത്. ബ്രാത്ത് വെയ്റ്റ് എന്ന വിന്‍ഡീസ് ബാറ്റ്‌സ്മാന്‍ അവിശ്വസനീയമായി അതിര്‍ത്തി കടത്തിയ തുടര്‍ച്ചയായ ആ നാല് സിക്‌സറുകളില്‍ ഇഡന്‍ ഗാര്‍ഡന്‍സും കളിപ്രേമികളും ആവേശം കൊണ്ടു.

എന്നാല്‍ ഈ വിജയം ശരിയായ രീതിയില്‍ ആസ്വദിക്കാനോ ആവേശം കൊള്ളാനോ കഴിയാത്ത ഒരു വിഭാഗമുണ്ട്. അത് മറ്റാരുമല്ല മാധ്യമപ്രവര്‍ത്തകര്‍ തന്നെ. ഏതു ടീം ജയിച്ചാലും ആ കാഴ്ച്ച വളരെ വേഗത്തില്‍ പ്രേക്ഷകരിലേക്കെത്തിക്കാനുള്ള തിരക്കിലായിരിക്കും അവര്‍.

ലോകകപ്പ് ഫൈനലിലെ വിജയത്തിനു ശേഷമുള്ള സ്റ്റാര്‍സ്‌പോട്‌സ് സ്റ്റുഡിയോയിലെ കാഴ്ച്ചയാണ് ഇത്. ഐ.സി.സി തന്നെയാണ് തങ്ങളുടെ ട്വിറ്റര്‍ അക്കൊണ്ടിലൂടെ ഈ വീഡിയോ പുറത്തു വിട്ടിരിക്കുന്നത്. ലോകം വിസ്മയത്തില്‍ പൊട്ടിത്തെറിച്ചപ്പോള്‍ സ്‌റ്റേഡിയത്തിനുളളിലെ കാഴ്ച്ചകള്‍ വളരെ ഭംഗിയായി പ്രേക്ഷകരിലെത്തിക്കാനുളള പെടാപ്പാടിലായിരുന്നു അവര്‍.

ആ കാഴ്ച കാണാം.

Latest Stories

We use cookies to give you the best possible experience. Learn more