കൊച്ചി: ബേപ്പൂരില്‍ ഉരു മുങ്ങി കാണാതായ മൂന്ന് പേരില്‍ ഒരാളെ കൊച്ചി മുനമ്പത്ത് കണ്ടെത്തി. അവശനിലയിലായ മൈക്കിളിനെ മത്സ്യത്തൊഴിലാളികളാണ് കണ്ടെത്തിയത്.
ഇയാളെ കൊടുങ്ങല്ലൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്ന് ദിവസം മുമ്പാണ് ബേപ്പൂരില്‍ അപകടമുണ്ടായത്. []
കരയില്‍ നിന്ന് 26 നോട്ടിക്കല്‍ മൈല്‍ അകലെ വച്ച് വെള്ളം ഉരുവിലേക്ക് ഇരച്ചുകയറിയതായിരുന്നു മുങ്ങാന്‍ കാരണം. തമിഴ്‌നാട് സ്വദേശികളായ എട്ട് ജീവനക്കാരായിരുന്നു ഉരുവില്‍ ഉണ്ടായിരുന്നത്.
ഇവരില്‍ രണ്ട് പേരെ ആദ്യ ദിനവും മൂന്ന് പേരെ രണ്ടാം ദിനവും കണ്ടെത്തിയിരുന്നു. ഇനി രണ്ട് പേരെ കൂടി കണ്ടെത്താനുണ്ട്.
കാലാവസ്ഥാ പ്രശ്‌നങ്ങള്‍ മൂലം ലക്ഷദ്വീപിലേക്കുള്ള യാത്ര മതിയാക്കി മടങ്ങുമ്പോഴാണ് ഉരു അപകടത്തില്‍പെട്ടത്. ശനിയാഴ്ച്ച അര്‍ധരാത്രിയാണ് അപകടമുണ്ടായത്.