| Tuesday, 14th July 2020, 11:43 pm

'മികച്ചതും സമര്‍ത്ഥനുമായ ആള്‍'; സച്ചിന്‍ പൈലറ്റ് പുറത്തുപോയതില്‍ സങ്കടമുണ്ടെന്ന് തരൂര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: സച്ചിന്‍ പൈലറ്റ് കോണ്‍ഗ്രസില്‍ നിന്ന് പുറത്തുപോയതിന് പിന്നാലെ പ്രതികരണവുമായി ശശിതരൂര്‍ എം.പി.

സച്ചിന്‍ പുറത്തുപോകുന്നത് കാണേണ്ടി വന്നതില്‍ തനിക്ക് ദുഃഖമുണ്ടെന്നാണ് തരൂര്‍ ട്വിറ്ററില്‍ കുറിച്ചത്. കോണ്‍ഗ്രസിലെ ഏറ്റവും മികച്ച ഒരാളായിരുന്നു സച്ചിനെന്നും അദ്ദേഹം അഭിിപ്രായപ്പെട്ടു.

‘സച്ചിന്‍ പൈലറ്റ് കോണ്‍ഗ്രസില്‍ നിന്ന് പുറത്തുപോകുന്നത് കാണുന്നതില്‍ എനിക്ക് സങ്കടമുണ്ട്. അദ്ദേഹത്തെ ഞങ്ങളുടെ ഏറ്റവും മികച്ചതും സമര്‍ത്ഥനുമായ ഒരാളായാണ് ഞാന്‍ കരുതുന്നത്. ഇത് ഇങ്ങനെ വരാതിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു,” അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

കോണ്‍ഗ്രസില്‍ നിന്ന് വേര്‍പിരിയുന്നതിനുപകരം, പാര്‍ട്ടിയെ മികച്ചതും ഫലപ്രദവുമായ ഒന്നാക്കി മാറ്റാനുള്ള ശ്രമത്തില്‍ സച്ചിന്‍ പങ്കുചേരണമെന്നും തരൂര്‍ പറഞ്ഞു.

നിയമസഭാ കക്ഷി യോഗത്തിലാണ് സച്ചിന്‍ പൈലറ്റിനെ ഉപമുഖ്യമന്ത്രിസ്ഥാനത്തുനിന്നും അധ്യക്ഷ പദവിയില്‍നിന്നും ഒഴിവാക്കിയത്.

രാജസ്ഥാനില്‍ ഉപമുഖ്യമന്ത്രിസ്ഥാനവും കോണ്‍ഗ്രസ് സംസ്ഥാനാധ്യക്ഷ പദവിയും നഷ്ടപ്പെട്ടതിന് പിന്നാലെ സത്യത്തെ ഒരിക്കലും തോല്‍പ്പിക്കാനാവില്ല എന്നുമാത്രമാണ് സച്ചിന്‍ പ്രതികരിച്ചത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more