| Sunday, 10th May 2020, 5:47 pm

ഗള്‍ഫില്‍ ഒരു മലയാളി കൂടി കൊവിഡ് ബാധിച്ച് മരിച്ചു; മരിച്ചത് വടകര സ്വദേശി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ദുബായില്‍ ഒരു മലയാളി കൂടി കൊവിഡ് ബാധിച്ച് മരിച്ചു. വടകര ഇരിങ്ങണ്ണൂര്‍ സ്വദേശി ഫൈസല്‍ കുന്നത്ത് ( 46) ആണ് മരിച്ചത്. കൊവിഡ് ബാധിച്ച് ദുബായില്‍ ചികിത്സയിലായിരുന്ന ഇദ്ദേഹം ഒരാഴ്ചയായി വെന്റിലേറ്ററിവായിരുന്നു. ദുബായിലെ ഒരു സ്വകാര്യ കമ്പനിയില്‍ ഡ്രൈവറായിരുന്നു ഫൈസല്‍ കുന്നത്ത്.

യു.എ.ഇയില്‍ ഇന്ന് ( ഏപ്രില്‍ 10) 781 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 13 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. 509 പേര്‍ക്ക് കൂടി രോഗം ഭേദമായി. യു.എ.ഇ ആരോഗ്യമന്ത്രാലയമാണ് കണക്കുകള്‍ പുറത്തു വിട്ടത്. യു.എ.ഇയില്‍ ആകെ 18,198 പേര്‍ക്ക് കൊവിഡ് ബാധിച്ചു. 198 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. 4804 പേര്‍ക്ക് ഇതുവരെ രോഗം ഭേദമായി.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Latest Stories

We use cookies to give you the best possible experience. Learn more