| Friday, 13th March 2020, 10:55 pm

കൊവിഡ് ബാധിച്ച് രാജ്യത്ത് ഒരു മരണം കൂടി; മരിച്ചത് ദല്‍ഹി സ്വദേശി; മരണസംഖ്യ രണ്ടായി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കൊവിഡ് ബാധിച്ച് രാജ്യത്ത് ഒരു മരണം കൂടി റിപ്പോര്‍ട്ടു ചെയ്തു. 69കാരിയാണ് മരിച്ചത്. ഇതോടെ വൈറസ് ബാധിച്ച്
മരിച്ചവരുടെ എണ്ണം രണ്ടായി.

ദല്‍ഹിയിലെ ജനക്പുരി സ്വദേശിയാണിവര്‍. ഇവരുടെ മകനും കൊവിഡ് 19 ഉണ്ടെന്ന് നേരത്തെ സ്ഥിരീകരിച്ചിരുന്നു. മകനില്‍ നിന്നാണ് സ്ത്രീയ്ക്ക് വൈറസ് ബാധിച്ചതെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

ജപ്പാന്‍, ജനീവ, ഇറ്റലി എന്നീ ഇടങ്ങളില്‍ യാത്ര ചെയ്ത് വന്നതിന് ശേഷമാണ് മകന് കൊവിഡ് 19 സ്ഥിരീകരിച്ചത്. ഇതിന് ശേഷമാണ് അമ്മയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചത്.

ദല്‍ഹിയിലെ റാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസമാണ് സ്ത്രീയ്ക്ക് രോഗം സ്ഥിരീകരിച്ചത്.

കഴിഞ്ഞ ദിവസം കലബുര്‍ഗി സ്വദേശിയായ 76 കാരന്‍ കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് മരിച്ചിരുന്നു. മുഹമ്മദ് ഹുസൈന്‍ സിദ്ദിഖി യാണ് കഴിഞ്ഞ ദിവസം മരിച്ചത്. സൗദിയില്‍ നിന്നും ഉംറ കഴിഞ്ഞെത്തിയതായിരുന്നു ഇദ്ദേഹം.

80ലധികം പേര്‍ ദല്‍ഹിയില്‍ മാത്രം കൊവിഡ് 19 ബാധമൂലം നിരീക്ഷണത്തിലുണ്ട്.

Latest Stories

We use cookies to give you the best possible experience. Learn more