| Thursday, 19th September 2013, 8:25 am

ഏകദിന പരമ്പര: ഓസ്‌ട്രേലിയന്‍ ടീമിനെ പ്രഖ്യാപിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]മെല്‍ബണ്‍: ഇന്ത്യയ്‌ക്കെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയുടെ 14 അംഗ ടീമിനെ ഓസ്‌ട്രേലിയ പ്രഖ്യാപിച്ചു. മൈക്കല്‍ ക്ലാര്‍ക്കാണ് നായകന്‍. സ്റ്റീവ് റിക്‌സണ്‍ ആണ് ടീമിന്റെ പരിശീലകന്‍.

മാത്യു വേഡ്, ജോഷ് ഹേസല്‍വുഡ്, ഫവാദ് അഹ്മദ് എന്നിവരെ ഒഴിവാക്കി. ടീം: മൈക്കല്‍ ക്ലാര്‍ക്ക് (ക്യാപ്റ്റന്‍), ജോര്‍ജ് ബെയ്‌ലി (വൈസ് ക്യാപ്റ്റന്‍), നഥാന്‍ കൗട്‌ലര്‍ – നൈല്‍,

സേവ്യര്‍ ഡോഹെര്‍ടി, ജയിംസ് ഫോള്‍ക്‌നര്‍, ആരോണ്‍ ഫിഞ്ച്, ബ്രാഡ് ഹാഡ്ഡിന്‍, മോയ്‌സസ് ഹെന്റിക്‌സ്, ഫില്‍ ഹ്യൂഗ്‌സ്, മിറ്റ്ചല്‍ ജോണ്‍സണ്‍, ഗ്ലെന്‍ മാക്‌സ്‌വെല്‍, ക്ലിന്റ് മക്‌കെ, ആഡം വോഗ്‌സ്, ഷെയ്ന്‍ വാട്‌സണ്‍ എന്നിവരും ടീമിലുണ്ട്.

പരിക്കിനെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലും വിശ്രമത്തിലുമായിരുന്ന ക്ലാര്‍ക്കിനെ ഫിറ്റ്‌നസ് പരിശോധനയ്ക്കു വിധേയനാക്കുമെന്നും പരിശീലകന്‍ അറിയിച്ചു.

Latest Stories

We use cookies to give you the best possible experience. Learn more