കാല്‍പന്ത് കളിയില്‍ ദിവസവും പുതിയ താരോദയങ്ങള്‍ ഉദിച്ച് ഉയരുകയാണ്. ഹാലണ്ടും എംബാപ്പെയും യമാലുമൊക്കെ കളം വാഴുമ്പോഴും ഒരിക്കലും മായ്ക്കപ്പെടാത്ത, മറക്കാത്ത രണ്ട് പേരാണ് മെസിയും റൊണാള്‍ഡോയും. ഇരുവരും യൂറോപ്പിലെ ടോപ് ലീഗുകള്‍ വിട്ടിട് രണ്ട് വര്‍ഷത്തോളമായി. പക്ഷേ ആരാധകരുടെ മനസില്‍ എന്നുമാത്രമല്ല, ഫുട്‌ബോള്‍ ചര്‍ച്ചകളും ഇപ്പോഴും നിറഞ്ഞ് നില്‍ക്കുന്നത് ഇവരാണ്.
ആരാധകരുടെ പ്രിയ റോണോയെയും മിശിഹയെയും പരാമര്‍ശിക്കാതെ ദിവസങ്ങള്‍ വിരളമായിരിക്കും. ഇരുവരും വര്‍ഷങ്ങളോളം പരസ്പരം പോരടിച്ചാണ് ഇങ്ങനെ ആരാധകരുടെ മനസില്‍ സ്ഥാനം കൈയടക്കിയതും ഇപ്പോഴും നിലനിര്‍ത്തുന്നതും. ആരാധകര്‍ രണ്ട് ഇതിഹാസങ്ങളെയും നെഞ്ചിലേറ്റുമ്പോള്‍ തന്നെ ഇരുവരെയും താരതമ്യപ്പെടുത്താറുമുണ്ട്.
ലയണൽ മെസിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും. Photo: TCR/x.com
കൂടാതെ, മെസി – റൊണാള്‍ഡോ എന്നിവരില്‍ മികച്ചതാരെന്ന സംവാദവും ഇപ്പോഴും ഫുട്‌ബോള്‍ ചര്‍ച്ചകളില്‍ നിറയാറുള്ള ഒന്നാണ്. ഈ ചോദ്യം എന്നും ആരാധകരെ ഇരു ധ്രുവങ്ങളില്‍ ആക്കാറുണ്ട്. മെസി – റൊണാള്‍ഡോ പോരാട്ടം ഏറ്റവും വാശിയേറിയ നിലനിന്നത് 2009-2018 കാലഘട്ടത്തിലാണ്.
മെസി ബാഴ്‌സലോണയിലും ക്രിസ്റ്റ്യാനോ റയല്‍ മാഡ്രിഡിലും കളിക്കുന്ന കാലമായിരുന്നത്. എന്നാലിപ്പോള്‍ ഇവര്‍ ലോകത്തിന്റെ ഇരു കോണിലാണ് കളിക്കുന്നത്. പക്ഷേ, കാലമിത്രയായിട്ടും ഇവരില്‍ ആര് മികച്ചതെന്ന് സംവാദത്തിന് ഒരു കുറവുമില്ല.
ആരാധകര്‍ ഇരുവരെയും താരതമ്യപ്പെടുത്തുമ്പോള്‍ മെസിയും റൊണാള്‍ഡോയും എങ്ങനെയാവും കാണുക എന്ന് ചിന്തിച്ചിട്ടുണ്ടോ? ഇതിനെ കുറിച്ച് മെസി ഒരിക്കല്‍ സംസാരിച്ചിരുന്നു. തന്നെ ഒരിക്കലും റൊണാള്‍ഡോയുമായി താരതമ്യം ചെയ്തിരുന്നില്ല എന്നായിരുന്നു മെസിയുടെ വാക്കുകള്‍. 2016ലെ എല്‍ ക്ലാസിക്കോ മത്സരങ്ങള്‍ക്ക് മുമ്പാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.
ലയണൽ മെസി. Photo: Team Messi/x.com
‘മാധ്യമങ്ങള്‍ എപ്പോഴും ഒരു ഫുട്‌ബോളറെ മറ്റൊരു താരവുമായി താരതമ്യം ചെയ്യാന്‍ ശ്രമിക്കുകയാണ്. പക്ഷേ ഞാനതില്‍ ശ്രദ്ധിക്കുന്നില്ല. ഓരോ സീസണിലും എന്റെ ടീമിനെ ഏറ്റവും മികച്ചതാക്കുക എന്നതാണ് എന്റെ ലക്ഷ്യം. ഞാന്‍ അതിനായാണ് ശ്രമിക്കാറുള്ളത്.
ഞാന്‍ ഒരിക്കലും എന്നെ ക്രിസ്റ്റ്യാനോ എന്നല്ല മറ്റേതൊരു താരവുമായി താരതമ്യം ചെയ്യാറില്ല. എന്റെ ചിന്തകള്‍ ഇപ്പോഴും എന്നെ കുറിച്ചും എന്റെ ടീമിനെ കുറിച്ചും സഹതാരങ്ങളെ കുറിച്ചുമാണ്. ഒപ്പം ടീമിന്റെ വിജയത്തെക്കുറിച്ചും,’ മെസി പറഞ്ഞു.
Content Highlight: Once Lionel Messi said he didn’t compare himself with Cristiano Ronaldo or anyone else