| Wednesday, 4th February 2026, 6:11 pm

മെസിയെക്കാൾ ഒട്ടും പിന്നലല്ല; ആരാണ് മികച്ചതെന്ന സംവാദങ്ങളിൽ ഒരിക്കലും സ്വയം വിലകുറച്ച് കാണാത്ത റോണോ

ഫസീഹ പി.സി.

സമകാലിക ഫുട്ബോളിൽ ഏറെ ആരാധരുള്ള രണ്ട് പേരാണ് അർജന്റൈൻ ഇതിഹാസം ലയണൽ മെസിയും പോർച്ചുഗൽ അതികായൻ ക്രിസ്റ്റ്യാനോ റൊണാൾഡോയും. ഇവർ കളിക്കളത്തിലെ മാസ്മരിക പ്രകടനങ്ങൾ കൊണ്ട് ആരാധകരുടെ മനസ് കീഴടിക്കി വെച്ചിരിക്കുകയാണ്. അതിനൊപ്പം ഇരുവരും ലോകത്തിനെ ഇരു ദിശകളിലാക്കാൻ കെൽപ്പുള്ളവരുമാണ്.

ഇങ്ങനെ ആരാധകരെ രണ്ട് തട്ടിലാക്കാൻ മെസിയാണോ റൊണാൾഡോയാണോ മികച്ച ഫുട്ബോളർ എന്ന ഒറ്റ ചോദ്യം മതി. ഒരുപറ്റം ആളുകൾ തങ്ങളുടെ മിശിഹയെ പറയുമ്പോൾ മറ്റൊരു കൂട്ടർക്കും എന്നും റോണോയാണ് ബെസ്റ്റ്. ഇങ്ങനെ ആരാധകർ ഇരുവരിൽ ആരാണ് മികച്ചതെന്ന ചോദ്യമുയർത്തുമ്പോൾ മെസിയും റോണയുമെല്ലാം ഈ സംവാദങ്ങളെ എങ്ങനെയാവും കാണുന്നുണ്ടാവുക?

ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസിയും. Photo: TCR/x.com

ഒരിക്കൽ ഇതിന് റൊണാൾഡോ ഉത്തരം നൽകിയിട്ടുണ്ട്. തങ്ങളിൽ ഇരുവരിലും ആരാണ് മികച്ച താരമെന്ന മാധ്യമ പ്രവര്‍ത്തകന്‍ പിയേഴ്‌സ് മോര്‍ഗന്റെ ചോദ്യത്തിന് മറുപടി നൽകവെയായിരുന്നു റോണോ ഇതിൽ തന്റെ അഭിപ്രായം പങ്കുവെച്ചത്.

‘മെസി നിങ്ങളേക്കാള്‍ മികച്ച താരമാണെന്ന് പലരും വിലയിരുത്തുന്നു, ഇതിനെ കുറിച്ച് നിങ്ങളുടെ അഭിപ്രായമെന്താണ്’ എന്നായിരുന്നു മോര്‍ഗന്റെ ചോദ്യം. എന്നാൽ താൻ ഈ കാര്യത്തോട് യോചിക്കുന്നില്ല എന്നായിരുന്നു ക്രിസ്റ്റ്യാനോ പ്രതികരിച്ചത്.

ഒപ്പം താൻ ഒരിക്കലും മെസിയെക്കാൾ പിന്നിലല്ലെന്നും തനിക്ക് ഇക്കാര്യത്തിൽ എളിമയില്ലെന്നും അദ്ദേഹം പറഞ്ഞു. മെസിയെ ബഹുമാനിക്കുന്നുവെന്ന് പറഞ്ഞ റോണോ ഇരുവരും വ്യത്യസ്ത ശൈലിയിലാണ് റെക്കോഡുകൾ സൃഷ്ടിക്കുന്നതെന്നും കൂട്ടിച്ചേർത്തു.

ക്രിസ്റ്റ്യാനോ റൊണാൾഡോ. Photo: TCR/x.com

‘ഞാന്‍ ഒരിക്കലും മെസിയെക്കാള്‍ പിന്നിലല്ല. അതിനാൽ തന്നെ ഈ അഭിപ്രായങ്ങളോട് എനിക്ക് യോജിക്കാനാവില്ല. ഇക്കാര്യത്തിൽ എനിക്ക് എളിമയില്ല. ഞങ്ങൾ ഇരുവരും വ്യത്യസ്‌തകളിൽ കൂടി സഞ്ചരിച്ചു. സ്വന്തം ശൈലിയിൽ കളിച്ച് റെക്കോഡുകൾ നേടി ചരിത്രം സൃഷ്ടിച്ചു. പക്ഷേ എന്റെ കരിയറില്‍, ഞാന്‍ വാക്കുകള്‍ കൊണ്ട് മാത്രമല്ല സംസാരിച്ചത്, റിസൾട്ടുകളിൽ കൂടിയാണ്.

മെസിയെ ഞാന്‍ ബഹുമാനിക്കുന്നു. അദ്ദേഹം വളരെ വലിയ കളിക്കാരനാണ്. പക്ഷേ ഞാന്‍ എന്റെ രീതിയിൽ കളിച്ചാണ് റെക്കോർഡുകള്‍ സ്വന്തമാക്കിയത്. ഫുട്‌ബോള്‍ ചരിത്രത്തില്‍ ഞങ്ങള്‍ക്ക് രണ്ടുപേർക്കും വ്യക്തി മുദ്രകൾ സ്ഥാപിക്കാനായി. ആരാണ് മികച്ചതെന്ന് കാലം പറയും,’ റൊണാൾഡോ പറഞ്ഞു.

Content Highlight: Once Cristiano Ronaldo said the time will decide who is best among he and Lionel Messi

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

Latest Stories

We use cookies to give you the best possible experience. Learn more