അനേകം ഓണേശ്വരന്മാരുടെ അകമ്പടിയോടെ വൈകീട്ട് മൂന്ന് മണിയോടെ കോഴിക്കോട് കൃസ്ത്യന്‍ കോളേജ് പരിസരത്ത് നിന്നാരംഭിക്കുന്ന പ്രതിഷേധ പ്രകടനം പുതിയ സ്റ്റാന്റ് പരിസരത്താണ് സമാപിക്കുക.
നാദാപുരം: നാദാപുരത്ത് ഓണപ്പൊട്ടനെ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതിഷേധവുമായി കേരള മലയ-പാണന്‍ സമുദായോദ്ധാരണ സംഘം. ഇതിന്റെ ഭാഗമായി ഈ വരുന്ന ഒക്ടോബര്‍ 1 ന് കോഴിക്കോട് പുതിയ സ്റ്റാന്റ് പരിസരത്ത് വെച്ചാണ് പ്രതിഷേധ പരിപാടി സംഘടിപ്പിക്കുന്നത്.
അനേകം ഓണേശ്വരന്മാരുടെ അകമ്പടിയോടെ വൈകീട്ട് മൂന്ന് മണിയോടെ കോഴിക്കോട് കൃസ്ത്യന്‍ കോളേജ് പരിസരത്ത് നിന്നാരംഭിക്കുന്ന പ്രതിഷേധ പ്രകടനം പുതിയ സ്റ്റാന്റ് പരിസരത്താണ് സമാപിക്കുക.
പരിപാടിയില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും സമുദായ സംഘടനാ നേതാക്കളും പങ്കെടുക്കും. തിരുവോണനാളില്‍ ഓണപ്പൊട്ടന്‍ വീടുകള്‍ സന്ദര്‍ശിച്ചുകൊണ്ടിരിക്കെ വേഷം കെട്ടിയ ആളെ തടഞ്ഞുനിര്‍ത്തുകയും കയ്യേറ്റം ചെയ്യുകയും ചെയ്ത സംഭവം സാംസ്‌ക്കാരി കേരളത്തിന് അപമാനമാണെന്നും സംഘടനാ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ വ്യക്തമാക്കി.
വാമനാവതരാമാണ് കെട്ടേണ്ടതെന്നും ഓണേശ്വരനേയല്ല എന്നും പറഞ്ഞായിരുന്നു നാദാപുരത്ത് ഓണപ്പൊട്ടനെ കയ്യേറ്റം ചെയ്തത്. കേരളത്തിലെ ഒട്ടുമിക്ക ജനങ്ങളും ജാതിമത വ്യത്യാസമന്യേ ബഹുമാനത്തോടെ നോക്കിക്കാണുന്ന വേഷമാണ് ഓണേശ്വരന്റേത്. തിരുവോണ നാളില്‍ ഓണേശ്വരന്‍ വരുന്നതും കാത്ത് ഭക്തിപുരസരമാണ് ജനങ്ങള്‍ കാത്തിരിക്കുന്നത്.
എന്നാല്‍ ഓണപ്പൊട്ടനെതിരായ അതിക്രമം നാടിനെ തന്നെ ഞെട്ടിപ്പിക്കുന്നതാണെന്നും മലയ-പാണന്‍ സമുദായോദ്ധാരണ സംഘം പത്രസമ്മേളനത്തില്‍ വ്യക്തമാക്കി.
തിരുവോണദിനത്തിലായിരുന്നു ഓണപ്പൊട്ടാനായി എത്തിയ ചിയ്യൂര്‍ വട്ടക്കണ്ടിയില്‍ സജേഷിനെ ഒരു കൂട്ടം ആളുകള്‍ മര്‍ദ്ദിച്ചത്. സംഭവത്തില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു.