| Sunday, 7th September 2025, 5:33 pm

മുഖ്യമന്ത്രിക്കൊപ്പം ഓണസദ്യ: വി.ഡി സതീശനെ പിന്തുണച്ച് അടൂര്‍ പ്രകാശ്; കെ. സുധാകരന് മറുപടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയ ഓണസദ്യയില്‍ പങ്കെടുത്തതിന്റെപേരില്‍ വിമര്‍ശനം നേരിട്ട പ്രതിപക്ഷ നേതാവ് വി.ഡി സതീശന് പിന്തുണയുമായി യു.ഡി.എഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്.

വി.ഡി സതീശന്‍ ഓണസദ്യയില്‍ പങ്കെടുക്കുന്ന സമയത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ മര്‍ദിക്കുന്ന വീഡിയോ പുറത്തുവന്നിരുന്നില്ലെന്നും അങ്ങനെയുള്ള വാര്‍ത്തകള്‍ വന്നിരുന്നെങ്കില്‍ ഒരുപക്ഷെ, സതീശന്‍ മുഖ്യമന്ത്രിയുടെ വിരുന്നിന് പോകില്ലായിരുന്നെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.

അതേസമയം, താന്‍ നിലപാടുകള്‍ സ്വീകരിക്കുന്നതുകൊണ്ടാണ് വിമര്‍ശനങ്ങള്‍ക്കിരയാകുന്നതെന്ന് വി.ഡി സതീശന്‍ പ്രതികരിച്ചു. കേരളം തന്നെ ഇരമ്പി വന്നാലും താന്‍ തന്റെ ബോധ്യങ്ങളില്‍ നിന്നും നിലപാടുകളില്‍ നിന്നും പിന്നോട്ട് പോകില്ലെന്നും അദ്ദേഹം പറഞ്ഞു.

കെ. സുധാകരന്‍ മുതിര്‍ന്ന നേതാവാണെന്നും അദ്ദേഹത്തിന് തന്നെ വിമര്‍ശിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും വി.ഡി സതീശന്‍ പറഞ്ഞു. വിമര്‍ശനങ്ങളെ ബഹുമാനിക്കുന്നുണ്ടെങ്കിലും എന്ത് പറയണം, എവിടെ പറയണം എന്നൊക്കെ തീരുമാനിക്കേണ്ടത് അത് പറയുന്നവരാണെന്നും വി.ഡി സതീശന്‍ പറഞ്ഞു.

നേരത്തെ, കുന്നംകുളം s]m-ലീസ് സ്‌റ്റേഷനില്‍ വെച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ വി.എസ് സുജിത്തിന് മര്‍ദനമേല്‍ക്കുന്ന വീഡിയോ പുറത്തെത്തിയ ദിവസം തന്നെ പ്രതിപക്ഷനേതാവ് മുഖ്യമന്ത്രിക്കൊപ്പം ഓണസദ്യയില്‍ പങ്കെടുത്തതിന് എതിരെയാണ് കോണ്‍ഗ്രസിനകത്ത് നിന്ന് തന്നെ വിമര്‍ശനം ഉയര്‍ന്നത്.

താനായിരുന്നെങ്കില്‍ സദ്യ കഴിക്കാന്‍ പോകില്ലായിരുന്നെന്നും അത് വളരെ മോശമായിപ്പോയി എന്നുമായിരുന്നു മുന്‍ കെ.പി.സി.സി അധ്യക്ഷനും എം.പിയുമായ കെ. സുധാകരന്‍ വിമര്‍ശിച്ചത്. ഇതിനുള്ള മറുപടിയുമായാണ് ഇപ്പോള്‍ അടൂര്‍ പ്രകാശും വി.ഡി സതീശനും രംഗത്തെത്തിയിരിക്കുന്നത്.

യൂത്ത് കോണ്‍ഗ്രസ് നേതാവിന് മര്‍ദനമേറ്റ സംഭവത്തില്‍ ആരോപണവിധേയരായ കുന്നംകുളം s]m-ലീസ് സ്‌റ്റേഷനിലെ നാല് s]m-ലീസുദ്യോഗസ്ഥരെ കഴിഞ്ഞദിവസം സസ്‌പെന്റ് ചെയ്തിരുന്നു. ഉത്തരമേഖലാ ഐ.ജിയാണ് നടപടിയെടുത്തത്.

കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സംഭവത്തില്‍ പ്രതിഷേധം തുടരുകയാണ്. ഈ മാസം പത്തിന് കേരളത്തിലെ s]m-ലീസ് സ്‌റ്റേഷനുകളിലേക്ക് പ്രതിഷേധ മാര്‍ച്ചും കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കും.

Content Highlight: Onam Sadhya with the Chief Minister: Adoor Prakash supports VD Satheesan

We use cookies to give you the best possible experience. Learn more