| Saturday, 21st September 2019, 12:03 pm

അമ്പത് ലക്ഷം രൂപ നിങ്ങളുടേതാണോ?; പാലക്കാട്ടെ മൂന്ന് ഭാഗ്യവാന്‍മാരെ തിരയുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കേരള സര്‍ക്കാരിന്റെ ഓണം ബമ്പര്‍ ലോട്ടറിയുടെ രണ്ടാം സമ്മാനമായ 50 ലക്ഷം രൂപയ്ക്ക് അര്‍ഹരായ പാലക്കാട് ജില്ലയിലെ 3 ഭാഗ്യവാന്‍മാരെ ഇത് വരെ കണ്ടെത്താനായിട്ടില്ല. പാലക്കാട് നഗരത്തിലെ കിങ് സ്റ്റാര്‍ ഏജന്‍സി വിറ്റ 2 ടിക്കറ്റിനും ഹരിത ലോട്ടറി ഏജന്‍സി വിറ്റ ഒരു ടിക്കറ്റുനുമാണ് സമ്മാനം അടിച്ചിരിക്കുന്നത്.

TD386793, TM136328, CK267122 നമ്പറുകള്‍ക്കാണു സമ്മാനം അടിച്ചിരിക്കുന്നത്.

ഇക്കുറി ഓണം ബമ്പര്‍ ഒരുമിച്ചടിച്ചത് ആറു ഭാഗ്യവാന്‍മാര്‍ക്കാണ്. അതും കേരള ഭാഗ്യക്കുറിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയാണ് അടിച്ചത്. എന്നാല്‍ സമ്മാനത്തുക കൈപറ്റാന്‍ ഒരുമിച്ചാവില്ലെന്നതാണ് നടപടിക്രമം. സമ്മാനത്തുകയായ 12 കോടി രൂപ ആറു പേര്‍ക്ക് വീതിച്ച് നല്‍കാനാണ് ഭാഗ്യക്കുറി വകുപ്പില്‍ തടസ്സം നേരിടുന്നത്.

ടിക്കറ്റ് വാങ്ങാന്‍ മുന്‍കയ്യെടുത്ത തൃശൂര്‍ പറപ്പൂര്‍ പുത്തൂര്‍ വീട്ടില്‍ പി.ജെ റോണിയെയാണ് പണം കൈപറ്റാനായി സംഘം ഏല്‍പ്പിച്ചിട്ടുള്ളത്. തുക റോണിയുടെ അക്കൗണ്ടില്‍ എത്തിയ ശേഷം എല്ലാവരും തുല്ല്യമായി വീതിച്ചെടുക്കാനാണ് തീരുമാനം.

ടിക്കറ്റ് ഏല്‍പ്പിച്ചിരിക്കുന്ന കരുനാഗപ്പള്ളി ഫെഡറല്‍ ബാങ്ക് ശാഖയില്‍ തന്നെയാണ് റോണിക്ക് അക്കൗണ്ടുള്ളത്. അതിനാല്‍ ഇപ്പോഴെടുത്ത തീരുമാനം എളുപ്പമാവുകയും ചെയ്തു.

ആദ്യമായാണ് ലോട്ടറി വകുപ്പിന്റെ നടപടിക്രമങ്ങളില്‍ മാറ്റം വരുത്തുന്നത്. എന്നാല്‍ തുക വീതിച്ചു നല്‍കേണ്ട കാര്യങ്ങളും മറ്റും വിജയികള്‍ തന്നെയാണ് ഏറ്റെടുക്കേണ്ടത്. ഈ കാര്യങ്ങളില്‍ വകുപ്പിന് ഇടപെടാന്‍ ആവില്ല.

Latest Stories

We use cookies to give you the best possible experience. Learn more