തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഈ വര്‍ഷത്തെ ഓണം ബമ്പര്‍ നറുക്കെടുത്തു. TH 577825 നമ്പര്‍ ടിക്കറ്റിനാണ് സമ്മാനം.
ഒന്നാം സമ്മാനമായി 25 കോടി രൂപയാണ് ഓണം ബംപര്‍ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പിലൂടെ ലഭിക്കുന്നത്. രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം 20 പേര്‍ക്കും ലഭിക്കും.
50 ലക്ഷം വീതം 20 പേര്‍ക്കാണ് മൂന്നാം സമ്മാനം. നാലാം സമ്മാനമായി അഞ്ചുലക്ഷം വീതം 10 പരമ്പരകള്‍ക്കും അഞ്ചാം സമ്മാനമായി രണ്ടു ലക്ഷം വീതം 10 പരമ്പരകള്‍ക്കും നല്‍കുന്നു. കൂടാതെ 5,000 മുതല്‍ 500 രൂപ വരെ സമ്മാനമായി നല്‍കും.
അച്ചടിച്ച 75 ലക്ഷം ടിക്കറ്റുകളും ഏജന്‍സികള്‍ക്ക് വിറ്റുകഴിഞ്ഞുവെന്ന് ഭാഗ്യക്കുറി വകുപ്പ് അറിയിച്ചിരുന്നു. ഇതുവരെ ഏറ്റവും കൂടുതല്‍ ടിക്കറ്റ് വിറ്റത് പാലക്കാടാണ്. 14,07,100 എണ്ണം ടിക്കറ്റുകളാണ് ഇവിടെ വിറ്റത്. രണ്ടാം സ്ഥാനം തൃശ്ശൂര്‍ ജില്ലയ്ക്കാണ്. 9,37,400 ടിക്കറ്റുകളും മൂന്നാം
സെപ്റ്റംബര്‍ 27 നായിരുന്നു ആദ്യം നറുക്കെടുപ്പ് തീരുമാനിച്ചത്. കനത്ത മഴയെത്തുടര്‍ന്ന് വില്‍പന കുറഞ്ഞതും, ജിഎസ്ടിയില്‍ വന്ന മാറ്റം തുടങ്ങിയവ മൂലമാണ് നറുക്കെടുപ്പ് മാറ്റിവയ്ക്കുകയായിരുന്നു.
Content Highlight: Onam Bumper Lottery Result