ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്ത് സന്ദീപ് പ്രതീപ് നായകനായെത്തിയ എക്കോ ഒ.ടി.ടി യിലേക്ക്. നവംബർ 21 നാണ് എക്കോ തീയേറ്ററുകളിലെത്തിയത്. തിയേറ്ററിൽ മികച്ച പ്രതികരണം നേടിയ സിനിമ നെറ്റ്ഫ്ലിക്സിൽ ഡിസംബർ 31 ന് മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിൽ സ്ട്രീമിങ് ആരംഭിക്കും.
ഏകദേശം അഞ്ച് കോടി രൂപയുടെ ബജറ്റിൽ നിർമിച്ച ചിത്രം നാല്പത് കോടിയിലതികം രൂപ നേടി വൻ വിജയമായി.
Official Poster: IMDb
എക്കോയിൽ സന്ദീപ് പ്രദീപിന് പുറമേ സൗരഭ് സച്ച്‌ദേവ്, വിനീത്, നരേൻ, അശോകൻ ബിനു പപ്പു, സഹീർ മുഹമ്മദ്, ബിയാന മോമിൻ, സീ ഫൈ, രഞ്ജിത് ശങ്കർ, ശ്രീലക്ഷമി എന്നിവരവും പ്രധാന വേഷങ്ങളിലെത്തിയിരുന്നു.
കിഷ്കിന്ധാ കാണ്ഡം, വെബ് സീരീസായ കേരള ക്രൈം ഫയൽസ്: സീസൺ 2 എന്നിവക്ക് ശേഷം ബഹുലിന്റെ അനിമൽ ട്രൈലോജിയിലെ അവസാന അദ്ധ്യായമാണ് എക്കോ. ആരാധ്യ സ്റ്റുഡിയോസിന്റെ ബാനറിൽ എം.ആർ.കെ ജയറാമാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
മുജീബ് മജീദ് സംഗീതം നിർവഹിച്ച ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് തിരക്കഥാകൃത്ത് ബാഹുല് രമേശ് തന്നെയാണ്.