ബംഗളൂരു: ഹെല്‍മറ്റ്ധാരികള്‍ ജ്വല്ലറിയില്‍ കയറി വാള്‍വീശി സ്വര്‍ണം കവര്‍ന്നു. ഇന്നലെയാണ് സംഭവം. ബംഗളൂരുവിലെ ഒരു ജ്വല്ലറിയില്‍ കയറിയ മൂന്ന് പേരടങ്ങുന്ന കവര്‍ച്ച സംഘം ജീവനക്കാരനെ വാള്‍ വീശി ഭയപ്പെടുത്തി സ്വര്‍ണം കവരുകയായിരന്നു. ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ പതിഞ്ഞെങ്കിലും അക്രമികള്‍ ഹെല്‍മറ്റ് ധരിച്ചതിനാല്‍ ആളെ തിരിച്ചറിയാനായില്ല.
ഒരു സ്റ്റാഫും രണ്ട് കസ്റ്റമറുമാണ് ജ്വല്ലറിയിലുണ്ടായിരുന്നത്. വടിവാളുമായെത്തിയ കവര്‍ച്ചക്കാര്‍ ജ്വല്ലറി ജീവനക്കാരനെ വാള്‍ വീശി ഭയപ്പെടുത്തി മാറ്റുകയായിരുന്നു. അതിനിടെ ആഭരണങ്ങള്‍ കയ്യില്‍ കരുതിയ ബാഗിലേക്ക് മാറ്റുകയും ചെയ്തു. ജീവനക്കാരന്‍ പ്രതിരോധിക്കാന്‍ ശ്രമിച്ചെങ്കിലും അക്രമികള്‍ വീണ്ടും വീണ്ടും ഭയപ്പെടുത്തി ഓടിക്കുകയായിരുന്നു.