| Thursday, 11th December 2014, 2:42 pm

സി.പി.ഐക്കെതിരായ പരാമര്‍ശം ഉമ്മന്‍ചാണ്ടി പിന്‍വലിക്കണം: പന്ന്യന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സി.പി.ഐക്കെതിരെ  സഭയില്‍ നടത്തിയ പരാമര്‍ശം പിന്‍ വലിക്കണമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ ആവശ്യപ്പെട്ടു. സി.പി.ഐ സീറ്റ് വിറ്റുവെന്ന് അഭിപ്രായമുണ്ടെങ്കില്‍ ഉമ്മന്‍ ചാണ്ടി അത് തെളിയിക്കണമെന്നും. മുഖ്യമന്ത്രി പരാമര്‍ശം പിന്‍വലിക്കണമെന്നും പന്ന്യന്‍ രവീന്ദ്രന്‍ ആരോപിച്ചു.

എങ്ങനെയാണ് സി.പി.ഐയുടേത് പേമെന്റ് സീറ്റ് ആണെന്ന് ഉമ്മന്‍ചാണ്ടിക്ക് പറയാന്‍ കഴിയുക. ഇലക്ഷന് പാര്‍ട്ടി ചിലവാക്കിയ 39 ലക്ഷം രൂപയാണ്. അതിന്റെ കണക്കും കൊടുത്തിട്ടുമുണ്ട്. വിവാദ മുണ്ടായപ്പോള്‍ തന്നെ പാര്‍ട്ടി അതിനെ കുറിച്ചന്വേഷിച്ചിരുന്നു. ഇതില്‍ ആരോപണം ശരിയല്ലെന്ന് കണ്ടെത്തിയതാണ്.

പക്ഷെ സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ചതിലെ അപാകതകളെ തുടര്‍ന്ന് മൂന്ന് പാര്‍ട്ടി  നേതാക്കള്‍ക്കെതിരെ നടപടിയെടുത്തിട്ടുണ്ട്. മറ്റേത് പാര്‍ട്ടിയാണ് അതിന് തയ്യാറാവുക. വസ്തപതകളില്ലാതെ ഉമ്മന്‍ചാണ്ടി നടത്തിയ പരാമര്‍ശം പിന്‍വലിക്കണം. പന്ന്യന്‍ ആവശ്യപ്പെട്ടു.

We use cookies to give you the best possible experience. Learn more