| Friday, 21st September 2018, 10:11 am

പത്ത് മണിക്കൂറിനുള്ളില്‍ 1 മില്യണ്‍ വ്യൂസും ,201.കെ ഡിസ് ലെെക്ക്;ഫ്രീക്ക് പെണ്ണ് ഗാനത്തിനെ വൈറലാക്കിയതിന് നന്ദി പറഞ്ഞ് ഒമര്‍ലുലു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ഒരു അഡാര്‍ ലൗവിലെ പുതിയ ഗാനം കഴിഞ്ഞ ദിവസമാണ് റിലീസായത്. ഫ്രീക്ക് പെണ്ണ് എന്ന് തുടങ്ങുന്ന ഗാനം ഇതിനോടകം യൂട്യൂബ് ട്രെന്‍ഡിങ്ങില്‍ ഒന്നാം സ്ഥാനത്താണ്.

നിരവധി പേരാണ് ഡിസ് ലൈക്കുമായി രംഗത്തെത്തിയിരിക്കുന്നത്. പത്ത് മണിക്കൂറിനിടെ 10 ലക്ഷത്തിലധികം കാഴ്ചക്കാരും 201 കെ ഡിസ്‌ലൈക്കുമാണ് ഗാനത്തിന് ലഭിച്ചത്. ട്രോളന്‍മാരും വെറുതെയിരിക്കുന്നില്ല. നിരവധി ട്രോളുകളാണ് ഗാനത്തിനായി ലഭിക്കുന്നത്.

എന്നാല്‍ ഗാനം വൈറലാവാന്‍ സഹായിച്ച പ്രേക്ഷകര്‍ക്ക് നന്ദിയറിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകനായ ഒമര്‍ലുലു.

Also Read #OffOurBodies, #HearOurVoices : ലിംഗനീതിക്കായുള്ള സന്ദേശവുമായി “അമല”യിലെ പ്രൊമോ ഗാനം പുറത്തിറങ്ങി

“പത്ത് മണിക്കൂറിനുള്ളില്‍ 1 മില്യണ്‍ വ്യൂസും,201.കെ ഡിസ്‌ലൈക്കുംഎന്ന ആ അപൂര്‍വ്വ റെക്കോര്‍ഡ് ഇനി ഞങ്ങള്‍ സ്വന്തം.മനസ്സറിഞ്ഞു പ്രോത്സാഹിപ്പിച്ച എല്ലാ പ്രേക്ഷകര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി” എന്നാണ് ഒമര്‍ലുലു പറഞ്ഞത്.

പ്രിയ വാര്യര്‍, റോഷന്‍ റൌഫ്, നൂറിന്‍ ഷെരീഫ് എന്നിവര്‍ വേഗമേറിയ ഗാനത്തിന് ചുവട് വക്കുന്ന ഗാനരംഗം ഇതിനോടകം തന്നെ ട്രോളന്മാര്‍ ഗാനം ആഘോഷമാക്കിയിരിക്കുകയാണ്. മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ യൂട്യൂബില്‍ ഗാനത്തിന് ലഭിക്കുന്ന ഡിസ് ലൈക്കുകളും ഇപ്പോഴും വര്‍ധിക്കുകയാണ്.


ഷാന്‍ റഹ്മാന്‍ സംഗീതം നിര്‍വഹിച്ച ഗാനം പാടിയിരിക്കുന്നത് നീതുവും ഗാനത്തിന്റെ രചയിതാവ് സത്യജിത്തും ചേര്‍ന്നാണ്. കമന്റ് ബോക്‌സും ഗാനത്തിനെതിരെയുള്ള അഭിപ്രായങ്ങള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ്.

നേരത്തെ യുട്യൂബില്‍ ഹിറ്റായ മാണിക്യമലരായ പൂവി എന്ന ഗാനത്തിലെ കണ്ണിറുക്കലിലൂടെ പ്രശസ്തയായ പ്രിയ.കെ വാര്യര്‍ക്കെതിരെയും റോഷന് എതിരെയുമാണ് കമന്റുകളില്‍ അധികവും അതേസമയം ഗാനത്തിന് പിന്തുണയുമായും നിരവധി പേര്‍ എത്തുന്നുണ്ട്.

Latest Stories

We use cookies to give you the best possible experience. Learn more