| Friday, 12th September 2025, 8:26 pm

രണ്ടാം പന്തില്‍ ഗോള്‍ഡന്‍ ഡക്ക്; പാകിസ്ഥാന്റെ ആദ്യ ചോര വീഴ്ത്തി ഒമാന്‍!

സ്പോര്‍ട്സ് ഡെസ്‌ക്

ഏഷ്യാ കപ്പില്‍ പാകിസ്ഥാനും ഒമാനും തമ്മില്‍ ഏറ്റുമുട്ടുകയാണ്. ഗ്രൂപ്പ് എയില്‍ പാകിസ്ഥാന്റെയും ഒമാന്റെയും ആദ്യ മത്സരമാണിത്. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ പാകിസ്ഥാന്‍ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.

പാകിസ്ഥാന് വേണ്ടി ഓപ്പണിങ് ഇറങ്ങിയത് സഹിബ്‌സാദ ഫര്‍ഹാനും സയിം അയൂബുമായിരുന്നു. എന്നാല്‍ മത്സരം തുടങ്ങി ഒമാനെന്ന കുഞ്ഞന്‍ ടീം വമ്പന്‍ വെല്ലുവിളിയാണ് പാകിസ്ഥാനെതിരെ ഉയര്‍ത്തിയത്. ഓപ്പണിങ് ബൗളിങ്ങിനെത്തിയ ഫൈസല്‍ ഷായുടെ രണ്ടാം പന്തില്‍ സയിം അയൂബിനെ ഒരു ക്ലീന്‍ എല്‍.ബി.ഡബ്ല്യുവിലൂടെ പറഞ്ഞയക്കുകയായിരുന്നു ഒമാന്‍.

ഗോള്‍ഡന്‍ ഡക്കായാണ് താരം കൂടാരത്തിലേക്ക് മടങ്ങിയത്. നിലവില്‍ രണ്ട് ഓവര്‍ പൂര്‍ത്തിയായപ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 12 റണ്‍സാണ് പാകിസ്ഥാന്‍ നേടിയത്. നിലവില്‍ മൂന്ന് റണ്‍സുമായി ഫര്‍ഹാനും ആറ് റണ്‍സുമായി മുഹമ്മദ് ഹാരിസുമാണ് ക്രീസിലുള്ളത്.

സല്‍മാന്‍ അലി ആഘയുടെ നേതൃത്വത്തിലാണ് പാകിസ്ഥാന്‍ കളത്തിലിറങ്ങിയത്. അതേസമയം ഏഷ്യാ കപ്പില്‍ ആദ്യമായി കളിക്കുന്ന ഒമാന്‍ ജതീന്ദര്‍ സിങ്ങിന്റെ നേതൃത്വത്തിലാണ് പോരാടുന്നത്.

ഇന്ത്യയും യു.എ.ഇയും തമ്മില്‍ ഏറ്റുമുട്ടിയ പിച്ചിലാണ് പാകിസ്ഥാന്‍ ബാറ്റിങ് തെരഞ്ഞെടുത്തത്. ഇന്ത്യ ടോസ് നേടി ബൗളിങ്ങായിരുന്നു തെരഞ്ഞെടുത്തിരുന്നത്. എന്നാല്‍ ഈ പിച്ചില്‍ ബാറ്റ് ചെയ്ത് വമ്പന്‍ സ്‌കോറിലെത്താനാണ് പാകിസ്ഥാന്‍ ലക്ഷ്യം വെക്കുന്നത്.

ടോപ്പ് ഓര്‍ഡറിലെ മികച്ച ബാറ്റിങ് കരുത്തും സ്പിന്‍ സ്‌പെഷ്യലിസ്റ്റ് ബൗളര്‍മാരുമാണ് പാകിസ്ഥാന്‍ ഇലവന്‍ന്റെ പ്രത്യേകത. പുതിയ ക്യാപ്റ്റന്റെ കീഴില്‍ ഒമാന് വലിയ വെല്ലുവിളി ഉയര്‍ത്താന്‍ മെന്‍ ഇന്‍ ഗ്ലീനിന് സാധിക്കും.

പാകിസ്ഥാന്‍ പ്ലെയിങ് ഇലവന്‍

സയിം അയൂബ്, സഹിബ്‌സാദ ഫര്‍ഹാന്‍, മുഹമ്മദ് ഹാരിസ് (വിക്കറ്റ് കീപ്പര്‍), ഫഖര്‍ സമാന്‍, സല്‍മാന്‍ അലി ആഘ (ക്യാപ്റ്റന്‍), ഹസന്‍ നവാസ്, മുഹമ്മദ് നവാസ്, ഫഹീം അഷ്‌റഫ്, ഷഹീന്‍ അഫ്രീദി, സുഫിയാന്‍ മുഖീം, അബ്രാ അഹമ്മദ്

ഒമാന്‍ പ്ലെയിങ് ഇലവന്‍

ജതീന്ദര്‍ സിങ് (ക്യാപ്റ്റന്‍), ആമിര്‍ കലീം, ഹമ്മദ് മിര്‍സ, വിനായക് ശുക്ല (വിക്കറ്റ് കീപ്പര്‍), ഹസ്‌നൈന്‍ ഷാ, മുഹമ്മദ് നദീം, ഫൈസല്‍ ഷാ, സക്രിയ ഇസ്‌ലാം, സുഫിയാന്‍ മെഹ്‌മൂദ്, ഷക്കീല്‍ അഹ്‌മദ്, സമയ് ശ്രീവത്സവ

Content Highlight: Oman’s Faisal Shah dismisses Saim Ayub for zero runs

We use cookies to give you the best possible experience. Learn more