| Sunday, 15th January 2017, 8:19 am

ടെലിവിഷന്‍ ഷോയില്‍ സ്തീകളെ തെറിവിളിച്ച ഓം സ്വാമിക്ക് തല്ലഭിഷേകം:വീഡിയോ വൈറലാകുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്


പരിപാടിയില്‍ സ്വാമിക്കൊപ്പം പങ്കെടുക്കുന്ന അതിഥി തന്നെയാണ് സ്വാമിയെ ആദ്യം തല്ലുന്നത്. തിരിച്ച് തല്ലാന്‍ ശ്രമിക്കുന്ന സ്വാമിയെ മറ്റുള്ളവരും തല്ലുന്നുണ്ട്.


മുംബൈ: വിവാദ നായകന്‍ ഓം സ്വാമിക്ക് ടെലിവിഷന്‍ ഷോയില്‍ മര്‍ദ്ദനം. ന്യൂസ് നാഷന്‍ ചാനലിലെ തത്സമയ പരിപാടിയില്‍ സ്ത്രീകളെ തെറിപറഞ്ഞ ഓം സ്വാമിയെ ഷോയില്‍ പങ്കെടുത്ത മറ്റുള്ളവരാണ് മര്‍ദ്ദിച്ചത്.


Also read 22 മലയാളികള്‍ ഐ.എസ് ക്യാമ്പില്‍ സ്ഥിരീകരണവുമായി എന്‍.ഐ.എ


നേരത്തെ കളേഴ്‌സ് ടി.വിയുടെ ബിഗ് ബോസ് റിയാലിറ്റി ഷോയില്‍ നിന്നും സഹമത്സരാര്‍ത്ഥികളായ സ്ത്രീകളോട് മോശമായി പെരുമാറിയതിന്റെ പേരില്‍ പുറത്താക്കപ്പെട്ട ഓം സ്വാമി വിവാദങ്ങളിലൂടെ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. കഴിഞ്ഞ ദിവസം ബിഗ്‌ബോസിന്റെ അവതാരകനായ ബോളിവുഡ് താരം സല്‍മാന്‍ ഖാനെതിരെ വിമര്‍ശനങ്ങളുമായി സ്വാമി രംഗത്തെത്തിയിരുന്നു.

ന്യൂസ് നാഷന്‍ ചാനലില്‍ പരിപാടിക്കിടെ സ്വാമി ഞങ്ങളെ സംസാരിക്കാന്‍ അനുവദിക്കൂ എന്നു പറഞ്ഞ സ്ത്രീയോടായിരുന്നുസ്വാമിയുടെ അസഭ്യവര്‍ഷം. പരിപാടിയില്‍ സ്വാമിക്കൊപ്പം പങ്കെടുക്കുന്ന അതിഥി തന്നെയാണ് സ്വാമിയെ ആദ്യം തല്ലുന്നത്. തിരിച്ച് തല്ലാന്‍ ശ്രമിക്കുന്ന സ്വാമിയെ മറ്റുള്ളവരും തല്ലുന്നുണ്ട്. ചാനല്‍ ഫേസ്ബുക്കിലൂടെ പുറത്തു വിട്ട വീഡിയോ ഇതിനകം വൈറലായി കഴിഞ്ഞിരിക്കുകയാണ്.

Latest Stories

We use cookies to give you the best possible experience. Learn more