| Saturday, 14th July 2012, 8:00 am

ഒളിമ്പിക്‌സ് ടെന്നീസ് : ഒന്നിലേറെ മെഡലുകള്‍ നേടുമെന്ന് ഭൂപതി, ഇപ്പോള്‍ പ്രവചിക്കാനില്ലെന്ന് സാനിയ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി : ഒളിമ്പിക്‌സ് ടീം തെരഞ്ഞെടുപ്പിലെ വിവാദങ്ങളൊന്നും പ്രകടനത്തെ ബാധിക്കില്ലെന്ന് ഇന്ത്യന്‍ ടെന്നീസ് താരം മഹേഷ് ഭൂപതി.
[]
കഴിഞ്ഞതൊക്കെ കഴിഞ്ഞു. ഇനി അതിനെകുറിച്ചോര്‍ത്ത് വ്യാകുലപ്പെടുന്നില്ല. ടെന്നീസ് താരങ്ങളുടെ മുഴുവന്‍ ശ്രദ്ധയും ഇപ്പോള്‍ ഒളിമ്പിക്‌സില്‍ മാത്രമാണെന്നും ഭൂപതി പറഞ്ഞു.

എത്ര മെഡലുകള്‍ ലഭിക്കുമെന്ന് മുന്‍കൂട്ടി പ്രവചിക്കാനാവില്ലെന്നും ടീമംഗങ്ങളെല്ലാം സമ്മര്‍ദ്ദത്തിലാണെന്ന് സാനിയ

ലണ്ടന്‍ ഒളിമ്പിക്‌സില്‍ ടെന്നീസില്‍ ഇന്ത്യ ഒന്നിലേറെ മെഡലുകള്‍ നേടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും  എന്നാല്‍ ഇതിനായി കഠിനപ്രയത്‌നം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, മെഡലുകളുടെ കാര്യത്തില്‍ ഉറപ്പ് പറായാനാവില്ലെന്ന് ഇന്ത്യന്‍ താരം സാനിയാ മിര്‍സ പറഞ്ഞു. എത്ര മെഡലുകള്‍ ലഭിക്കുമെന്ന് മുന്‍കൂട്ടി പ്രവചിക്കാനാവില്ലെന്നും ടീമംഗങ്ങളെല്ലാം സമ്മര്‍ദ്ദത്തിലാണെന്നുമാണ് സാനിയയുടെ അഭിപ്രായം.

ഒളിമ്പിക്‌സില്‍ ഡബിള്‍സില്‍ രോഹന്‍ ബൊപ്പണ്ണയാണ് ഭൂപതിയുടെ പങ്കാളി. ഡബിള്‍സില്‍ രുഷ്മി ചക്രവര്‍ത്തിക്കൊപ്പവും മിക്‌സഡില്‍ പെയ്‌സിനൊപ്പവും സാനിയ മത്സരിക്കും.

ഇന്ത്യയുടെ മെഡല്‍സാധ്യതയെ കുറിച്ച് പ്രതികരിക്കാന്‍ കായിക മന്ത്രി അജയ് മാക്കനും വിസമ്മതിച്ചു.

We use cookies to give you the best possible experience. Learn more