പാകിസ്ഥാനും ഇംഗ്ലണ്ടും തമ്മിലുള്ള മൂന്ന് ടെസ്റ്റ് മത്സരങ്ങള്‍ അടങ്ങുന്നപരമ്പരയിലെ ആദ്യ ടെസ്റ്റ് ഹെഡ്ഡിങ്‌ലെയില്‍ നടക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് പാകിസ്ഥാനെ ബാറ്റിങ്ങിനയച്ചിരിക്കുകയാണ്. നിലവില്‍ 11 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 28 റണ്‍സാണ് പാകിസ്ഥാന്‍ നേടിയത്.
ഓപ്പണര്‍ അസന്‍ അവൈസിനെയാണ് പാകിസ്ഥാന് ആദ്യം നഷ്ടമായത്. ഒല്ലി റോബിന്‍സണിന്റെ ആദ്യ പന്തില്‍ പൂജ്യത്തിനാണ് താരം കൂടാരം കേറിയത്. ഇതോടെ ഒരു വമ്പന്‍ റെക്കോഡാണ് റോബിന്‍സണ്‍ സ്വന്തമാക്കിയിരിക്കുന്നത്. 43 വര്‍ഷങ്ങള്‍ക്ക് ശേഷം ഇതാദ്യമായാണ് പാകിസ്ഥാനെതിരെ ഒരു ടെസ്റ്റ് മത്സരത്തിലെ ആദ്യ പന്തില്‍ വിക്കറ്റ് നേടുന്നത്.
1983ല്‍ മുന്‍ ക്യാപ്റ്റന്‍ കപില്‍ ദേവായിരുന്നു ആദ്യമായി ടെസ്റ്റ് മത്സരത്തില്‍ പാകിസ്ഥാനെതിരെ ആദ്യ പന്തില്‍ വിക്കറ്റ് നേടിയത്. അന്ന് മുഹസിന്‍ ഖാനെയായിരുന്നു കപില്‍ ദേവ് പൂജ്യത്തിന് മടക്കിയയച്ചത്. ഇപ്പോള്‍ 2026ല്‍ ഒല്ലി റോബിന്‍സണ്‍ അസന്റെ വിക്കറ്റും ആദ്യ പന്തില്‍ നേടിയതോടെ ഒരു അപൂര്‍വ റെക്കോഡാണ് പിറന്നിരിക്കുന്നത്.
അതേസമയം അഞ്ചാം ഓവറില്‍ ഷാന്‍ മസൂദിനെ അഞ്ച് റണ്‍സിനും റോബിന്‍സണ്‍ കൂടാരം കയറ്റി മിന്നും ബൗളിങ് പ്രകടനമാണ് നടത്തിയത്. നിലവില്‍ പാകിസ്ഥാന് വേണ്ടി ക്രീസിലുള്ളത് ഇമാം ഉല്‍ ഹഖും (8) അബ്ദുള്‍ ഷഫീഖുമാണ് (14).
ഇംഗ്ലണ്ടിന് വേണ്ടി 21ാം ടെസ്റ്റിലെ 39ാം ഇന്നിങ്‌സിലാണ് ഒല്ലി റോബിന്‍സണ്‍ കളിക്കുന്നത്. 83 വിക്കറ്റുകളാണ് പേസര്‍ ഇതുവരെ സ്വന്തമാക്കിയത്. 35 ഇന്നിങ്‌സില്‍ നിന്ന് 440 റണ്‍സ് നേടാനും താരത്തിന് കഴിഞ്ഞു.
ക്യാപ്റ്റന്‍ ജോ റൂട്ടിന്റെ കീഴില്‍ മികച്ച തുടക്കമാണ് ത്രീ ലയണ്‍സിന് ലഭിച്ചത്. മത്സരത്തില്‍ പാകിസ്ഥാനെ പെട്ടന്ന് ഓള്‍ ഔട്ട് ചെയ്യാന്‍ ഇംഗ്ലണ്ടിന് സാധിക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.