| Friday, 5th June 2026, 5:45 pm

ഫൈഫര്‍ കൊടുങ്കാറ്റില്‍ നിലം പതിച്ച് കിവി പക്ഷികള്‍; ആദ്യ ഇന്നിങ്‌സില്‍ ആധിപത്യം ത്രീ ലയണ്‍സിന്!

ശ്രീരാഗ് പാറക്കല്‍

ഇംഗ്ലണ്ടും ന്യൂസിലാന്‍ഡും തമ്മിലുള്ള മൂന്ന് ടെസ്റ്റ് മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയിലെ ആദ്യ മത്സരം ലോര്‍ഡ്‌സില്‍ നടക്കുകയാണ്. മത്സരത്തില്‍ ടോസ് നേടി ആദ്യ ഇന്നിങ്‌സില്‍ ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 140 റണ്‍സിന് ഓള്‍ ഔട്ട് ആയിരുന്നു. തുടര്‍ ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസിലാന്‍ഡിന് വമ്പന്‍ തിരിച്ചടി നല്‍കിയാണ് ത്രീ ലയണ്‍സ് കളിയിലേക്ക് തിരിച്ചുവന്നത്. 113 റണ്‍സിനാണ് ഇംഗ്ലണ്ട് കിവീസിനെ ആദ്യ ഇന്നിങ്‌സില്‍ തകര്‍ത്തത്.

ഒല്ലി റോബിന്‍സണിന്റെ മിന്നല്‍ ബൗളിങ്ങിലാണ് കിവികളെ എളുപ്പം തകര്‍ത്തത്. അഞ്ച് വിക്കറ്റുകളാണ് താരം നേടിയത്. ഇന്നിങ്സിലെ രണ്ടാം ഓവറില്‍ ഒല്ലി റോബിന്‍സണ്‍ മെയ്ഡനടക്കം മൂന്ന് വിക്കറ്റും നേടി തുടക്കത്തില്‍ കിവീസിനെ വിറപ്പിക്കുകയായിരുന്നു.

കിവീസിന്റെ പ്രധാന താരങ്ങളായ ഡെവോണ്‍ കോണ്‍വേ (1), കെയ്ന്‍ വില്യംസണ്‍ (0), രചിന്‍ രവീന്ദ്ര (0) എന്നിവരെയാണ് താരം തന്റെ ആദ്യ ഓവറില്‍ തന്ന പുറത്താക്കിയത്. ശേഷം ഡാരില്‍ മിച്ചല്‍ (12), മാറ്റ് ഹെന്റി (0) എന്നിവരെയും റോബിന്‍സണ്‍ കൂടാരം കയറ്റി. താരത്തിന് പുറമെ ജോഷ് ടങ് മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ ഗസ് ആറ്റ് കിന്‍സണ്‍ രണ്ട് വിക്കറ്റും നേടിയിരുന്നു.

ന്യൂസിലാന്‍ഡിന് വേണ്ടി ബാറ്റിങ്ങില്‍ പിടിച്ചുനിന്നത് 38 റണ്‍സ് നേടി പുറത്താകാതെ നിന്ന കൈല്‍ ജാമിസണും 34 റണ്‍സ് നേടി പുറത്തായ ഗ്ലെന്‍ ഫിലിപ്‌സുമാണ്.

അതേസമയം നിലവില്‍ രണ്ടാം ഇന്നിങ്‌സ് തുടങ്ങി 11 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ വിക്കറ്റൊന്നും നഷ്ടമാകാതെ 35 റണ്‍സാണ് ഇംഗ്ലണ്ട് നേടിയത്. ബെന്‍ ഡക്കറ്റ് 18* റണ്‍സും എമിലോ ഗേ 11* റണ്‍സുമായാണ് ക്രീസില്‍ തുടരുന്നത്.

ആദ്യ ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിന് വേണ്ടി 56 റണ്‍സ് നേടിയ ഹാരി ബ്രൂക്കാണ് ഉയര്‍ന്ന സ്‌കോര്‍ നേടിയത്.
കിവീസിന് വേണ്ടി കൈല്‍ ജാമിസണ്‍ അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തി മിന്നും പ്രകടനമാണ് നടത്തിയത്. വില്‍ ഒ റൂര്‍ക് രണ്ട് വിക്കറ്റ് നേടിയപ്പോള്‍ നഥാന്‍ എല്ലിസ് മൂന്ന് വിക്കറ്റും നേടി.

ന്യൂസിലന്‍ഡ് പ്ലെയിങ് ഇലവന്‍

ടോം ലാഥം (ക്യാപ്റ്റന്‍), ഡെവോണ്‍ കോണ്‍വേ, കെയ്ന്‍ വില്യംസണ്‍, രചിന്‍ രവീന്ദ്ര, ഡാരില്‍ മിച്ചല്‍, ടോം ബ്ലണ്ടല്‍ (വിക്കറ്റ് കീപ്പര്‍), ഗ്ലെന്‍ ഫിലിപ്സ്, നഥാന്‍ സ്മിത്ത്, കൈല്‍ ജാമിസണ്‍, മാറ്റ് ഹെന്റി, വില്യം ഒറോര്‍ക്ക്

ഇംഗ്ലണ്ട് പ്ലെയിങ് ഇലവന്‍

എമിലിയോ ഗേ, ബെന്‍ ഡക്കറ്റ്, ജേക്കബ് ബെഥേല്‍, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ജെയ്മി സ്മിത് (വിക്കറ്റ് കീപ്പര്‍), ബെന്‍ സ്റ്റോക്സ് (ക്യാപ്റ്റന്‍), ഗസ് ആറ്റ്കിന്‍സണ്‍, ഒല്ലി റോബിന്‍സണ്‍, ജോഷ് ടങ്, ഷൊയ്ബ് ബഷീര്‍

Content Highlight: Olli Robinson Got Five Wickets Against New Zealand In First Test Match

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more