| Wednesday, 25th April 2018, 12:46 pm

നരേന്ദ്രമോദിക്കൊപ്പം ബലാത്സംഗ കുറ്റവാളി ആസാറാം ബാപ്പു; പഴയ വീഡിയോ വീണ്ടും വൈറലാക്കി സോഷ്യല്‍ മീഡിയ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: 16 കാരിലെ ബലാത്സംഗം ചെയ്ത കേസില്‍ കോടതി ആള്‍ദൈവം ആസാറാം ബാപ്പുവിനെ കുറ്റക്കാരനെത്ത് കണ്ടെത്തിയതിന് പിന്നാലെ നരേന്ദ്രമോദിയും ബാപ്പുവും ഒരുമിച്ച് സ്റ്റേജില്‍ സ്തുതിഗീതം പാടുന്ന വീഡിയോ വൈറലായി. പഴയ വീഡിയോ ആണ് കേസിലെ വിധി വന്നപ്പോള്‍ വീണ്ടും സോഷ്യല്‍മീഡിയയില്‍ വ്യാപകമായി ഷെയര്‍ചെയ്യപ്പെട്ടത്.

ആസാറാം ബാപ്പു ചൊല്ലിക്കൊടുക്കുന്ന വരികള്‍ മോദി ഏറ്റു ചൊല്ലുന്നതാണ് വീഡിയോയിലുള്ളത്. പോസ്റ്റ് ചെയ്ത് ഒരുമണിക്കൂറിനുള്ളില്‍ ഒരു ലക്ഷത്തോളം പേരാണ് വീഡിയോ കണ്ടത്.

ഇന്ന് രാവിലെയാണ് അസാറാ ബാപ്പു ഉള്‍പ്പെടെ മൂന്ന് പേര്‍ കുറ്റക്കാരാണെന്ന് ജോധ്പൂര്‍ കോടതി വിധിച്ചത്. കേസില്‍ രണ്ട് പേരെ കുറ്റവിമുക്തരാക്കി.


Read | ജഡ്ജ് ലോയ കേസ് അവശേഷിപ്പിക്കുന്ന ചോദ്യങ്ങള്‍


ഉത്തര്‍പ്രദേശിലെ സഹാറന്‍പുരില്‍ നിന്നുള്ള പതിനാറുകാരിയെ ജോധ്പുരിനു സമീപമുള്ള ആശ്രമത്തില്‍ എത്തിച്ചു പീഡിപ്പിച്ചതായാണ് എഴുപത്തേഴുകാരനായ അസാറാമിനെതിരായ കേസ്.

2013 ഓഗസ്റ്റിലുണ്ടായ സംഭവത്തിലെ സാക്ഷികളില്‍ ഒന്‍പതു പേര്‍ ആക്രമിക്കപ്പെടുകയും മൂന്നുപേര്‍ ദുരൂഹ സാഹചര്യങ്ങളില്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.

കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്കു നേരേ പോലും വധഭീഷണി ഉയര്‍ന്നിരുന്നു. ഗുജറാത്തിലെ സൂറത്തില്‍ സഹോദരിമാരായ രണ്ടു കുട്ടികളെ പീഡിപ്പിച്ചതിനും അസാറാമിനും മകന്‍ നാരായണ്‍ സായിക്കുമെതിരെ കേസുണ്ട്.

Latest Stories

We use cookies to give you the best possible experience. Learn more