| Friday, 16th March 2018, 8:53 pm

ചേരിക്ക് മോദിയുടെ പേരിട്ടതിന് വൃദ്ധന്റെ ശിരസ്സറുത്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാട്‌ന :പാട്‌നയിലെ ബാധ്വവ ചൗക്ക് എന്നുള്ളത് നരേന്ദ്ര മോദി ചൗക് എന്നാക്കിയതിന് വൃദ്ധനെ ഒരു സംഘമാളുകള്‍ കഴുത്തറുത്ത് കൊന്നു. 70 കാരനായ രാമചന്ദ്ര യാദവിനെയാണ് ഒരു സംഘമാളുകള്‍ ആക്രമിച്ചത്.

ബീഹാറിലെ ദര്‍ഭംഗ ജില്ലയിലാണ് സംഭവം. നാല്‍പതോളം വരുന്ന സംഘമാണ് തന്റെ അഛനെ ക്രൂരമായി ആക്രമിച്ചതെന്ന് രാമചന്ദ്രയുടെ മകന്‍ പറഞ്ഞു.

ഹോക്കി സ്റ്റിക്കുകളും വാളുകളും ഉപയോഗിച്ചാണ് അച്ഛനെ കൊലപടുത്തിയത്. കാര്യത്തെ കുറിച്ച് അച്ഛന്‍ പറയാന്‍ തുനിഞ്ഞപ്പോള്‍ അത് കേള്‍ക്കാന്‍ കൂട്ടാക്കാതെ അക്രമികള്‍ അച്ഛനെ തല്ലികൊല്ലുകയായിരുന്നു.”

സംഭവത്തില്‍ കണ്ടാലറിയുന്നവര്‍ക്കെതിരെ കേസെടുത്ത് പൊലിസ് അന്വഷണം ആരംഭിച്ചിട്ടുണ്ട്.

Latest Stories

We use cookies to give you the best possible experience. Learn more