സ്റ്റാര്‍ഡത്തെക്കാള്‍ കണ്ടന്റിന് പ്രധാന്യം നല്‍കുന്നതില്‍ മറ്റ് ഇന്‍ഡസ്ട്രികളെക്കാള്‍ മുന്നിലാണ് മലയാളസിനിമ. മറ്റ് ഇന്‍ഡസ്ട്രികളില്‍ കാണുന്നതുപോലെ അമിതമായ താരാധന മോളിവുഡില്‍ കാണാന്‍ സാധിക്കില്ല. ആദ്യ സിനിമ ചെയ്യുന്ന നടന്മാര്‍ പോലും സ്റ്റാര്‍ ടൈറ്റില്‍ ഉപയോഗിക്കുന്ന തെലുങ്ക് സിനിമയെ നമ്മള്‍ നല്ല രീതിയില്‍ പരിഹസിക്കാറുണ്ട്.
എന്നാല്‍ മലയാളത്തിലും ഒരുകാലത്ത് നടന്മാര്‍ക്ക് സ്റ്റാര്‍ ടൈറ്റില്‍ നല്‍കിയ ആരാധകക്കൂട്ടമുണ്ടായിരുന്നു. സോഷ്യല്‍ മീഡിയയുടെ കടന്നുവരവിന് ശേഷം അത്തരം ആചാരങ്ങള്‍ ഇല്ലാതായെന്ന് പറയാം. എന്നാല്‍ സോഷ്യല്‍ മീഡിയ പിടിമുറക്കുന്നതിന് മുമ്പുണ്ടായിരുന്ന ആരാധകരുടെ ചില ആഘോഷങ്ങള്‍ ഇപ്പോള്‍ ട്രോളന്മാര്‍ കുത്തിപ്പൊക്കിയിരിക്കുകയാണ്.
മലയാളത്തിലെ മികച്ച നടന്മാരില്‍ ചിലരായ ജയസൂര്യ, ഇന്ദ്രജിത്, ആസിഫ് അലി എന്നിവരുടെ പഴയകാല ഫ്‌ളെക്‌സിന്റെ ഫോട്ടോ വൈറലായിരിക്കുകയാണ്. ഫേസ്ബുക്കിലെ മല്ലു സര്‍ക്കാസ്റ്റിക് ക്ലബ്ബെന്ന പ്രൈവറ്റ് ഗ്രൂപ്പിലാണ് പോസ്റ്റ് പങ്കുവെച്ചത്. ജയസൂര്യയുടെ പഴയകാല ഫ്‌ളെക്‌സിന്റെ ഫോട്ടോയാണ് പോസ്റ്റിലുള്ളത്. മിറാക്കിള്‍ സ്റ്റാര്‍ ജയസൂര്യ എന്നാണ് ഫ്‌ളെക്‌സില്‍ നല്‍കിയിരിക്കുന്ന ടൈറ്റില്‍.
പോസ്റ്റിന് രസകരമായ കമന്റുകളുമുണ്ട്. പടം ഹിറ്റാകണമെങ്കില്‍ എന്തെങ്കിലും മിറാക്കിള്‍ സംഭവിക്കണമെന്നും അതുകൊണ്ട് ടൈറ്റില്‍ ജയസൂര്യക്ക് ചേരുന്നതാണെന്നും പരിഹാസരൂപേണ്ട ഒരാള്‍ കമന്റ് പങ്കുവെച്ചു. ഫേസ്ബുക്കിന്റെ തുടക്കകാലത്ത് ജയസൂര്യ ഫാന്‍സ് ആരംഭിച്ച ഗുലുമാല്‍ ബോയ്‌സ് എന്ന ഗ്രൂപ്പും കഴിഞ്ഞദിവസം വൈറലായിരുന്നു.
കമന്റ് ബോക്‌സില്‍ മറ്റ് താരങ്ങളുടെ ഫ്‌ളെക്‌സുകളും ആളുകള്‍ പങ്കുവെക്കുന്നുണ്ട്. ആസിഫ് അലിയുടെ കരിയറിന്റെ തുടക്കകാലത്ത് ചെയ്ത സിനിമകള്‍ക്ക് ആരാധകര്‍ വെച്ച ഫ്‌ളെക്‌സില്‍ ‘ഷൈനിങ് പ്രിന്‍സ്’ എന്നാണ് ആരാധകര്‍ ആസിഫ് ഫാന്‍സ് വിശേഷിപ്പിച്ചത്. അസുരവിത്തിലെ ഗെറ്റപ്പാണ് ഫ്‌ളെക്‌സിലുള്ളത്. എന്നാല്‍ ജയസൂര്യയെയും ആസിഫിനെയും കടത്തിവെട്ടിയത് ഇന്ദ്രജിത്താണ്.
‘പോപ്പുലര്‍ യങ് സ്റ്റാര്‍’ എന്നാണ് ഇന്ദ്രജിത്തിനെ വിശേഷിപ്പിച്ചിരിക്കുന്നത്. ത്രീ കിങ്‌സിലെ ഫോട്ടോയാണ് ഫ്‌ളെക്‌സിലുള്ളത്. ഫ്‌ളെക്‌സിലെങ്കിലും ഇന്ദ്രജത്തിനെ വേണ്ട രീതിയില്‍ ഉപയോഗിച്ചല്ലോ എന്നാണ് കമന്റിനുള്ള മറുപടി. ഫ്‌ളെക്‌സില്‍ കാണുന്ന നമ്പറില്‍ ആരെങ്കിലും വിളിച്ചിട്ടുണ്ടോ എന്നും ചോദ്യങ്ങളുണ്ട്. കുഞ്ചാക്കോ ബോബന്റ പഴയകാല ഫ്‌ളെക്‌സുകളും കമന്റ് ബോക്‌സിലുണ്ട്.
‘യുവതാരങ്ങള്‍ ഒരുപാടുണ്ടാകും, പക്ഷേ, യുവരാജാവ് ഒരാള്‍ മാത്രം, കുഞ്ചാക്കോ ബോബന്‍’ എന്നാണ് ഫ്‌ളെക്‌സിലെ പ്രധാന വാചകം. മോഹന്‍ലാലിനെ ദൈവത്തോട് ഉപമിച്ചുകൊണ്ടുള്ള ഫ്‌ളെക്‌സുകളും കുത്തിപ്പൊക്കുന്നുണ്ട്. കന്നഡ, തെലുങ്ക് ഇന്‍ഡസ്ട്രികളിലെ സ്റ്റാറുകളുടെ ടൈറ്റിലിനെയും ട്രോളുന്നവരുണ്ട്.
Content Highlight: Old flex board of Jayasurya Indrajith and Asif Ali viral in social media
സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അംഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ