| Tuesday, 9th January 2018, 11:23 pm

ഓഖി ദുരന്തം; ഡി.എന്‍.എ ടെസ്റ്റിലൂടെ തിരിച്ചറിഞ്ഞത് രണ്ട് മൃതദേഹങ്ങള്‍, കാണാതായവര്‍ക്കായി തിരച്ചില്‍ ശക്തം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കേരളത്തീരത്ത് ആഞ്ഞടിച്ച ഓഖി ചുഴലിക്കാറ്റില്‍ കാണായാതായവരില്‍ രണ്ടുപേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. ഡി.എന്‍.എ ടെസ്റ്റിലൂടെയാണ് മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞത്.

പൂന്തുറ, കൊല്ലംകോട് സ്വദേശികളുടെ മൃതദേഹമാണ് ഇപ്പോള്‍ കണ്ടെത്തിയത്.

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ച ശേഷം നടത്തിയ ഡി.എന്‍.എ ടെസ്റ്റിലൂടെയാണ് മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞത്.
മെഡിക്കല്‍ കോളേജില്‍ ഇനി മൃതദേഹങ്ങള്‍ ഒന്നും തന്നെ തിരിച്ചറിയാനില്ല. എന്നാണ് മെഡിക്കല്‍ കോളേജ് അധികൃതര്‍ അറിയിച്ചത്.

അതേസമയം കാണാതായവര്‍ക്കായി ഇപ്പോഴും തിരച്ചില്‍ തുടരുന്നതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

Latest Stories

We use cookies to give you the best possible experience. Learn more