| Monday, 28th September 2026, 3:20 pm

'തന്തവൈബ്' സര്‍കാസ്റ്റിക് ആയി പറഞ്ഞത്; വിദേശത്ത് പോയത് പ്രവാസികളുടെ പരിപാടിക്കെന്ന്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തന്റെ വിദേശയാത്രയെ വിമര്‍ശിച്ചവര്‍ക്കെതിരെ തന്തവൈബ് എന്ന വാക്ക് ഉപയോഗിച്ചത് പ്രായം കൂടിയവരെ അപമാനിക്കുന്ന തരത്തിലല്ലെന്ന് മന്ത്രി ഒ.ജെ ജെനീഷ്. താന്‍ റിലാക്‌സേഷന് വേണ്ടിയാണ് ഗള്‍ഫിലേക്ക് പോയതെന്ന് പറഞ്ഞത് സര്‍ക്കാസ്റ്റിക് ആയിട്ടാണ്. ഗള്‍ഫിലേക്ക് പോയത് പ്രവാസികളുടെ പരിപാടികളില്‍ പങ്കെടുക്കാനും അവരുടെ വിഷയങ്ങള്‍ മനസിലാക്കാനുമാണെന്നും ജെനീഷ് പറഞ്ഞു.

യാത്രക്കിടെ താന്‍ സോഷ്യല്‍ മീഡിയയില്‍ അപ് ലോഡ് ചെയ്ത ചിത്രം എടുത്ത് ഒരു മാധ്യമം വിവാദമാക്കി. അതിനെതിരെയാണ് താന്‍ ആ വാക്ക് പ്രയോഗിച്ചതെന്നും മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി ജെനീഷ് പറഞ്ഞു.

താന്‍ അന്ന് സംസാരിക്കുന്നതിനിടയില്‍ പറഞ്ഞ ഒരു വാക്കിനിടയില്‍ വാചകത്തിനിടയില്‍ കയറി ഞാന്‍ വിശ്രമിക്കാന്‍ പോയതാണ് എന്ന രീതിയിലേക്ക് ഒരു പ്രചരണം നടത്തിയെന്നും ജെനീഷ് പറയുന്നു. ഞാന്‍ വിശ്രമിക്കാന്‍ പോയി എന്ന് ഞാന്‍ പറഞ്ഞിട്ടില്ല. റിലാക്‌സേഷന് പോയി എന്ന തരത്തില്‍ പറഞ്ഞത് സര്‍കാസ്റ്റികാണെന്നും അദ്ദേഹം പറഞ്ഞു.

യാത്ര ചെയ്തത് ഒന്ന് ഒമാനിലേക്കാണെന്ന് എല്ലാ മാധ്യമങ്ങളുടെ വാര്‍ത്തയിലപണ്ടായിരുന്നു. എന്നാല്‍ താന്‍ ഖത്തറിലും കൂടി പോയി. അവിടെ സ്വീകരിക്കാന്‍ വന്ന പ്രവാസികള്‍ എല്ലാവരും ഫോട്ടോ എടുക്കുകയും വീഡിയോ എടുക്കുകയും റീല്‍ എടുക്കുകയും ഒക്കെ ചെയ്യുന്നുണ്ട്. തനിക്ക് മറച്ചുവെക്കാന്‍. ഒന്നുമില്ല. താന്‍ 12 ലധികം പരിപാടികള്‍ ഒമാനില്‍ പങ്കെടുത്തുവെന്നും ജെനീഷ് പറഞ്ഞു.

Content Highlight: Minister OJ Jeneesh About Gulf Tour

We use cookies to give you the best possible experience. Learn more