| Saturday, 17th December 2022, 5:35 pm

പെപ്പേ വീണ്ടും ആക്ഷനിലേക്കോ? ഓ മേരി ലൈല ട്രെയ്‌ലര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ആന്റണി വര്‍ഗീസ് പെപ്പേ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഓ മേരി ലൈല എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്ത്. ലൈലാസുരന്‍ എന്ന കോളേജ് വിദ്യാര്‍ത്ഥിയായിട്ടാണ് ആന്റണി വര്‍ഗീസ് ചിത്രത്തിലെത്തുന്നത്. ലൈലാസുരന്റെ വീട്ടിലേയും കോളേജിലേയും ജീവിതത്തിലൂടെയാണ് ചിത്രം കടന്നുപോകുന്നത്. ആന്റണിയുടെ ആക്ഷന്‍ രംഗങ്ങളും ചിത്രത്തിന്റെ ട്രെയ്‌ലറില്‍ കാണാം.

സോന ഒലിക്കല്‍, നന്ദന രാജന്‍ എന്നിവരാണ് ചിത്രത്തില്‍ നായികമാരാവുന്നത്. ശബരീഷ് വര്‍മ, അല്‍ത്താഫ് സലീം, ബാലചന്ദ്രന്‍ ചുള്ളിക്കാട്, സെന്തില്‍ കൃഷ്ണ, ശിവകാമി, ബ്രിറ്റൊ ഡേവിസ്, ശ്രീജ നായര്‍ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഡിസംബര്‍ 23ന് ക്രിസ്മസ് റിലീസായാണ് ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലെത്തുക. നവാഗതനായ അഭിഷേക് കെ.എസ്. ആണ് ഓ മേരി ലൈല സംവിധാനം ചെയ്യുന്നത്. ആന്റണിയുടെ സഹപാഠി കൂടിയാണ് അഭിഷേക്. അനുരാജ് ഒ.ബിയുടേതാണ് തിരക്കഥ. ഡോ. പോള്‍സ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ഡോ. പോള്‍ വര്‍ഗീസ് ആണ് നിര്‍മാണം.

ഛായാഗ്രഹണം ബബ്ലു അജു, എഡിറ്റിങ് കിരണ്‍ ദാസ്, സംഗീതം അങ്കിത് മേനോന്‍, വരികള്‍ ശബരീഷ് വര്‍മ്മ, വിനായക് ശശികുമാര്‍, കലാസംവിധാനം സജി ജോസഫ്, അഭിഷേക് കെ.എസും അനുരാജ് ഒ.ബിയും ചേര്‍ന്നാണ് ചിത്രത്തിന്റെ കഥ എഴുതിയിരിക്കുന്നത്.

വസ്ത്രാലങ്കാരം സൂര്യ രവീന്ദ്രന്‍, മേക്കപ്പ് റഹിം കൊടുങ്ങല്ലൂര്‍, സംഘട്ടനം ബില്ല ജഗന്‍, അഷറഫ് ഗുരുക്കള്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ കിരണ്‍ റാഫേല്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ജാവേദ് ചെമ്പ്, ഫിനാന്‍സ് കണ്‍ട്രോളര്‍ അനില്‍ ആമ്പല്ലൂര്‍, പ്രൊഡക്ഷന്‍ മാനേജര്‍ സോബര്‍ മാര്‍ട്ടിന്‍, പി.ആര്‍.ഒ ശബരി, വി.എഫ്.എക്‌സ് എക്‌സല്‍ മീഡിയ, ഡിജിറ്റര്‍ പി ആര്‍ ജിഷ്ണു ശിവന്‍, സ്റ്റില്‍സ് എസ്.ആര്‍.കെ, ഡിസൈന്‍സ് യെല്ലോ ടൂത്ത്‌സ്.

പൂവനാണ് ഇനി റിലീസിനൊരുങ്ങുന്ന ആന്റണിയുടെ മറ്റൊരു ചിത്രം. വിനീത് വാസുദേവന്‍ സംവിധാനം ചെയ്യുന്ന ചിത്രം അടുത്ത വര്‍ഷം ജനുവരി ആറിനാണ് റിലീസ് ചെയ്യുന്നത്. നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ആര്‍.ഡി.എക്‌സാണ് ഷൂട്ടിങ്ങ് പുരോഗമിക്കുന്ന ആന്റണിയുടെ മറ്റൊരു ചിത്രം. നീരജ് മാധവും ഷെയ്ന്‍ നീഗവും ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളായി എത്തുന്നുണ്ട്.

Content Highlight: oh meri laila trailer

Latest Stories

We use cookies to give you the best possible experience. Learn more