| Friday, 6th July 2018, 4:15 pm

ഒടിയന്‍ മാണിക്യന്‍ വരുന്നു; റിലീസ് ഡേറ്റും വിശദാംശങ്ങളും പ്രഖ്യാപിച്ച് ഒടിയന്‍ ടീസര്‍ ഇറങ്ങി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ആരാധകര്‍ എല്ലാവരും കാത്തിരിക്കുന്ന ഏറ്റവും പുതിയ മോഹന്‍ലാല്‍ ചിത്രമായ ഒടിയന്റെ ഔദ്യോഗിക ടീസര്‍ ഇറങ്ങി. മോഹന്‍ലാല്‍ തന്നെയാണ് തന്റെ ഔദ്യോഗിക പേജിലൂടെ സിനിമയുടെ ടീസര്‍ പുറത്ത് വിട്ടത്.

ടീസറില്‍ ഒരു പഴയ തറവാടിനെ അനുസ്മരിപ്പിക്കുന്ന കെട്ടിടത്തിന് മുന്നിലൂടെ കമ്പിളി ധരിച്ച് നടന്ന് വരുന്ന മോഹന്‍ലാല്‍ ആണുള്ളത്. നേരത്തെ മോഷന്‍ പോസ്റ്ററിലൂടെ പുറത്ത് വിട്ട ബി.ജി.എം തന്നെയാണ് ടീസറിലും ഉപയോഗിച്ചിരിക്കുന്നത്.

വലിയ രീതിയിലുള്ള ഗ്രാഫിക്‌സ് സിനിമയില്‍ ഉപയോഗിച്ചിരിക്കുന്നതായി ടീസറില്‍ നിന്ന് മനസ്സിലാക്കാം. മോഹന്‍ലാലിന്റെ വേഷവിധാനവും പഴയ കാലത്തെ ഓര്‍മ്മിപ്പിക്കുന്ന വിധത്തിലാണ്. ഇതേ വേഷവിധാനമായിരുന്നു മോഷന്‍ പോസ്റ്ററിലും ഉണ്ടായിരുന്നത്.

ആശിര്‍വാദ് സിനിമാസ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം അഭിനയിക്കുന്നത് മഞ്ജു വാര്യര്‍, പ്രകാശ് രജ്, ഇന്നസെന്റ്, സിദ്ദിഖ്, മനോജ് ജോഷി, നരേയിന്‍, കൈലാഷ് തുടങ്ങിയ വമ്പന്‍ താരനിരയാണ്. സിനിമ സംവിധാനം ചെയ്യുന്നത് ശ്രീകുമാര്‍ മേനോനാണ്. ജയചന്ദ്രനാണ് സംഗീതം. സംഘട്ടനം പുലിമുരുകനിലൂടെ പ്രശസ്തനായ പീറ്റര്‍ ഹെയ്‌നും.

ചിത്രം ഒക്ടോബര്‍ 11ന് തീയേറ്ററുകളില്‍ എത്തുമെന്നും ടീസറില്‍ സൂചിപ്പിക്കുന്നുണ്ട്.

ടീസര്‍ കാണാം

Latest Stories

We use cookies to give you the best possible experience. Learn more