| Tuesday, 8th May 2018, 10:40 pm

ടീസറിലും നിഗൂഢത; ലൂസിഫറിന് പിന്നാലെ ഇരട്ടി മധുരവുമായി ഒടിയന്റെ ടീസര്‍ പുറത്ത് വിട്ടു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: ടീസര്‍ റിലീസിലും നിഗൂഢതകളുമായി ഒടിയന്‍. ഒരു മുന്നറിയിപ്പുമില്ലാതെയാണ് ഒടിയന്റെ ടീസര്‍ ഇന്ന് രാത്രി പുറത്ത് വിട്ടത്. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറിന്റെ ടൈറ്റില്‍ ഫോണ്ട് ഇന്ന് രാവിലെ പുറത്ത് വിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഒടിയന്റെ പുതിയ ടീസറും പുറത്ത് വന്നത്.

ഇതോടെ ആരാധകര്‍ക്ക് ഇരട്ടി മധുരമായിരിക്കുകയാണ്. വി.എ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ഒടിയന്റെ അവസാന ഘട്ട ഷൂട്ടിംഗ് കഴിഞ്ഞ മാസമാണ് അവസാനിച്ചത്. 3 മിനിറ്റിലധികം ദൈര്‍ഘ്യമുള്ള ടീസറില്‍ ഒടിയന്‍ നേരിട്ട് പ്രത്യക്ഷപ്പെടുന്നില്ല.


Also Read പ്രിയ മോഹന്‍ലാല്‍ സാര്‍ നിങ്ങളെ കുറിച്ച് വിവരിക്കാന്‍ വാക്കുകളില്ല; അമ്മ മഴവില്ലില്‍ അതിഥിയായി ക്ഷണിച്ചതിന് നന്ദിയുമായി സൂര്യ


ടൈറ്റില്‍ ക്രെഡിറ്റാണ് പ്രധാനമായും ടീസറില്‍ കാണിച്ചിരിക്കുന്നത്. ചിത്രത്തിന്റെ റിലീസിംഗ് തിയ്യതി ഉടനെ പ്രഖ്യാപിക്കും

30 കോടി ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ മഞ്ജു വാര്യര്‍ നായികയായും പ്രകാശ് രാജ് വില്ലന്‍ വേഷത്തിലുമെത്തുന്നു. 1950-നും 1990-നും ഇടയിലുള്ള കാലഘട്ടമാണ് സിനിമയില്‍ ചിത്രീകരിക്കുന്നത്. ദേശീയ അവാര്‍ഡ് ജേതാവും മാധ്യമപ്രവര്‍ത്തകനുമായ ഹരികൃഷ്ണനാണ് ചിത്രത്തിന്റെ തിരക്കഥ നിര്‍വ്വഹിക്കുന്നത്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്.

Latest Stories

We use cookies to give you the best possible experience. Learn more