| Thursday, 29th June 2017, 9:30 am

'ആരോഗ്യമാണ് മുഖ്യം, പ്രഥമ പരിഗണന കന്നുകാലിക്കും'; ഒഡീഷയില്‍ കന്നുകാലികള്‍ക്കിനി രക്ത ബാങ്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭുവനേശ്വര്‍: ഒഡിഷയില്‍ കന്നുകാലികള്‍ക്കായി രക്തബാങ്ക് ഏര്‍പ്പെടുത്താനൊരുങ്ങി കാര്‍ഷിക-സാങ്കേതിക സര്‍വകലാശാല. 3.25 കോടി രൂപ ചെലവിലാണ് ഒഡിഷ കാര്‍ഷിക-സാങ്കേതിക സര്‍വകലാശാല ആസ്ഥാനത്ത് രക്തബാങ്ക് ഒരുക്കുന്നതെന്ന് സര്‍വകലാശാല വൈസ് ചാന്‍സലര്‍ സുരേന്ദ്രനാഥ് പശുപാലക് വ്യക്തമാക്കി.


Also read: തോട്ടത്തില്‍ നിന്നു മാങ്ങ പറിച്ചു; 8 വയസുകാരിയായ മുസ്‌ലിം ബാലികയെ ഉടമ മര്‍ദ്ദിച്ചു കൊന്നു


കര്‍ഷകര്‍ക്ക് കന്നുകാലികളുടെ രക്തം ബാങ്കില്‍ നല്‍കാം. വിവിധ കേന്ദ്രങ്ങളില്‍നിന്ന് ബാങ്ക് രക്തം ശേഖരിക്കുകയും ചെയ്യും. രാജ്യത്ത് കന്നുകാലികള്‍ക്കായി ഏര്‍പ്പെടു്തിക്കൊണ്ടിരുക്കുന്ന വിവിധ സൗകര്യങ്ങളുടെ തുടര്‍ച്ച തന്നെയാണ് ഒഡീഷയില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യുന്നത്.

രോഗം ബാധിച്ച കന്നുകാലികളുടെ രക്തം മാറ്റിവെക്കല്‍ അടക്കമുള്ള ചികിത്സയും സര്‍വകലാശാള ആസ്ഥാനത്ത് ലഭ്യമാണ്. നേരത്തെ യു.പിയില്‍ കന്നുകാലികള്‍ക്കായി സര്‍ക്കാര്‍ ആംബുലന്‍സ് സൗകര്യം ഏര്‍പ്പെടുത്തിയിരുന്നു. മൃതദേഹം കൊണ്ടു പോകുന്നതിനായി രാജ്യത്ത് വാഹനങ്ങള്‍ ലഭ്യമല്ലെന്ന വാര്‍ത്ത നിരന്തരം പുറത്ത് വരുന്നതിനിടെയായിരുന്നു കന്നുകാലികള്‍ക്കായുള്ള വാഹന സൗകര്യം.


Dont miss: അല്‍ജസീറയ്ക്ക് പിന്തുണയുമായി അന്താരാഷ്ട്ര മാധ്യമ സംഘടനകള്‍; പിന്തുണ പ്രഖ്യാപിച്ചത് എണ്‍പത് മാധ്യമസ്ഥാപനങ്ങള്‍ അംഗമായ ഡി.എന്‍.സി


രാജ്യത്ത് കന്നുകാലി രക്തബാങ്ക് സ്ഥാപിക്കുന്ന ആദ്യ സംസ്ഥാനമാണ് ഒഡിഷ. രക്തബാങ്കിനുവേണ്ടി ദേശീയ കാര്‍ഷിക വികസന പരിപാടിക്ക് സര്‍വകലാശാല അപേക്ഷ നല്‍കിയിരുന്നു. തുകയുടെ 60 ശതമാനം കേന്ദ്രവും 40 ശതമാനം സംസ്ഥാനവുമാണ് വഹിക്കുക.

We use cookies to give you the best possible experience. Learn more