| Thursday, 6th February 2014, 6:27 pm

സോണിയാ ഗാന്ധി പങ്കെടുക്കുന്ന പരിപാടിയ്ക്ക് കൊല്ലത്ത് അനുമതി നിഷേധിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]കൊല്ലം: കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി പങ്കെടുക്കുന്ന പരിപാടിയ്ക്ക് നഗരസഭ അനുമതി നിഷേധിച്ചു.

സോണിയാ ഗാന്ധി പങ്കെടുക്കുമെന്നറിയിച്ചിരിയ്ക്കുന്ന ഐ.എന്‍.ടി.യു.സി റാലിയ്ക്കാണ് അനുമതി നിഷേധിച്ചത്.

കൊല്ലം ബീച്ചില്‍ വച്ച് നടത്താനിരുന്ന പരിപാടി ബീച്ചില്‍ നടത്താന്‍ അനുമതിയില്ലെന്ന് കാണിച്ച് നഗരസഭ സെക്രട്ടറി കൊല്ലം ഡി.സി.സി സെക്രട്ടറിയിക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്.

രാഷ്ട്രീയ പാര്‍ട്ടികളുടെ പരിപാടിയ്ക്ക് ബീച്ച് വിട്ടു നല്‍കാനാവില്ലെന്നാണ് നഗരസഭ അറിയിച്ചിരിയ്ക്കുന്നത്.

ഈ മാസം 15നാണ് ഐ.എന്‍.ടി.യു.സി റാലി നടത്താനിരുന്നത്. പരിപാടിയുടെ അനുമതി നിഷേധിച്ച നടപടിയില്‍ കോണ്‍ഗ്രസ് നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല.

Latest Stories

We use cookies to give you the best possible experience. Learn more