| Tuesday, 30th April 2013, 2:39 pm

ഒബാമ സിനിമയാകുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

സ്റ്റീവന്‍ സ്‌പൈല്‍ബര്‍ഗിന്റെ ചിത്രത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ ചര്‍ച്ചാ വിഷയമാകുന്നു.

വൈറ്റ് ഹൗസിലെ വാര്‍ഷിക വിരുന്നു സല്‍ക്കാരത്തിലാണ്  ഒബാമയെക്കുറിച്ചുള്ള പുതിയ ചിത്രത്തെ കുറിച്ച്  സ്റ്റീവന്‍ സ്പില്‍ബര്‍ഗ് പ്രഖ്യാപിച്ചത്.

തന്റെ പതിവ് ശൈലിയില്‍ നിന്ന് വ്യത്യസ്തമായി ഗൗരവമുള്ള കഥാപാത്രങ്ങള്‍ വെള്ളിത്തിരയിലെത്തിക്കാനുള്ള ശ്രമത്തിലാണ് സ്പില്‍ബര്‍ഗ്.[]

പുതിയ ചിത്രത്തില്‍ ഒബാമയുടെ വേഷം ചെയ്യാനുള്ള നടനെ തിരയുകയാണെന്നും സ്പില്‍ബര്‍ഗ് പറഞ്ഞു.

ചിത്രത്തിന്റെ പേര് ഒബാമയെന്നാവുമെന്നും സ്പില്‍ബര്‍ഗ് വെളിപ്പെടുത്തി.

താരങ്ങളും മാധ്യമപ്രവര്‍ത്തകരും നിരന്ന വിരുന്നു സല്‍ക്കാരത്തിലായിരുന്നു സ്പില്‍ബര്‍ഗിന്റെ ഈ പ്രഖ്യാപനം.

ബരാക് ഒബാമയായി അഭിനയിക്കുകയല്ല മറിച്ച് ഒബാമയാകാന്‍ കഴിവുള്ള നടനെയാണ് അന്വേഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ലിങ്കണ്‍ എന്ന ചിത്രത്തിലൂടെ എബ്രഹാം ലിങ്കന്റെ  ജീവിതകഥ പറഞ്ഞ് അവാര്‍ഡുകള്‍ വാരിക്കൂട്ടിയ സ്പില്‍ബര്‍ഗിന്റെ പുതിയ ചിത്രത്തിനായുളള കാത്തിരിപ്പിലാണ് ആരാധകര്‍.

Latest Stories

We use cookies to give you the best possible experience. Learn more