| Thursday, 15th January 2026, 2:07 pm

ദൈവങ്ങളുടെ പേരിൽ സത്യപ്രതിജ്ഞ; തിരുവനന്തപുരം കോർപറേഷനിലെ 20 ബി.ജെ.പി കൗൺസിലർമാർക്ക് നോട്ടീസ്

ശ്രീലക്ഷ്മി എ.വി.

തിരുവനന്തപുരം: ദൈവങ്ങളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്തതിന്റെ പേരിൽ തിരുവനന്തപുരം കൗൺസിലർമാർക്ക് നോട്ടീസ്.

തിരുവനന്തപുരം കോർപറേഷനിലെ 20 ബി.ജെ.പി കൗൺസിലർമാർക്കാണ് നോട്ടീസ് നൽകിയത്. സി.പി.ഐ.എമ്മിന്റെ ഹരജിയിലാണ് നടപടി.

പല ദൈവങ്ങളുടെ നാമത്തിൽ സത്യപ്രതിജ്ഞ നടത്തിയതിയതിനെ ചോദ്യം ചെയ്തു കൊണ്ടാണ് സി.പി.ഐ.എം കൗൺസിലറായ എസ്.പി ദീപക് ഹൈക്കോടതിയെ സമീപിച്ചത്.

സത്യപ്രതിജ്ഞ റദ്ദ് ചെയ്യണമെന്നായിരുന്നു ഹരജിയിലെ ആവശ്യം. ദൈവങ്ങളുടെ നാമത്തിൽ സത്യപ്രതിജ്ഞ ചെയ്യാമെന്നും എന്നാൽ ദൈവങ്ങളുടെ പേര് പറഞ്ഞുകൊണ്ട് സത്യപ്രതിജ്ഞ ചെയ്യാൻ കഴിയില്ലെന്നും ഹരജിയിൽ ചൂണ്ടിക്കാണിക്കുന്നു.

ഈ ഹരജിയാണ് ഹൈക്കോടതി ഫയൽ ചെയ്തിരിക്കുന്നത്. ദൈവനാമത്തിന് പകരം പക പേരുകൾ എങ്ങനെ പറയാൻ കഴിയുമെന്ന് കോടതി ചോദിച്ചു.

തുടർന്നാണ് കോർപറേഷനിലെ 20 ബി.ജെ.പി കൗൺസിലർമാർക്ക് കോടതി നോട്ടീസ് അയച്ചിരിക്കുന്നത്.

ഡിസംബർ 21 നായിരുന്നു ബി.ജെ.പിയുടെ സത്യപ്രതിജ്ഞ. സത്യപ്രതിജ്ഞ റദ്ദാക്കണമെന്ന ആവശ്യം അന്നുതന്നെ ഉയർന്നിരിന്നു.

എന്തുകൊണ്ടാണ് ഇത്തരത്തിൽ ദൈവങ്ങളുടെ പേര് പറഞ്ഞുകൊണ്ട് സത്യപ്രതിജ്ഞ ചെയ്തത് എന്നതിൽ കൗൺസിലമാർ ഹൈകോടതിക്ക് വിശദീകരണം നൽകണം.

Content Highlight: Oath-taking in the name of gods; Notice issued to 20 BJP councillors in Thiruvananthapuram Corporation

ശ്രീലക്ഷ്മി എ.വി.

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയില്‍ നിന്ന് ജേര്‍ണലിസത്തില്‍ ബിരുദാന്തര ബിരുദം.

We use cookies to give you the best possible experience. Learn more