നിഷ്പക്ഷവും മുന്‍വധികളുമില്ലാത്ത അന്വേഷണമാണ് വേണ്ടത്. സി.പി.ഐ.എം അണികളെ കൊണ്ട് അരാജകത്വം സൃഷ്ടിക്കുന്നത് അവസാനിപ്പിക്കണമെന്നും രാജഗോപാല്‍ പറഞ്ഞു.
തിരുവനന്തപുരം: കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളുടെ ധാര്‍മ്മിക ഉത്തരവാദിത്വം മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് ബി.ജെ.പി എം.എല്‍.എ ഒ. രാജഗോപാല്‍ .
നിഷ്പക്ഷവും മുന്‍വധികളുമില്ലാത്ത അന്വേഷണമാണ് വേണ്ടത്. സി.പി.ഐ.എം അണികളെ കൊണ്ട് അരാജകത്വം സൃഷ്ടിക്കുന്നത് അവസാനിപ്പിക്കണമെന്നും രാജഗോപാല്‍ പറഞ്ഞു.
ബി.ജെ.പി പ്രവര്‍ത്തകനായ പിണറായി സ്വദേശി രമിത്ത് ആണ് ഇന്ന് കൊല്ലപ്പെട്ടത്. പിണറായി ടൗണിലെ പെട്രോള്‍ പമ്പിനു സമീപത്തുവെച്ചാണ് ഒരു സംഘം ആളുകള്‍ രമിത്തിനെ വെട്ടിക്കൊലപ്പെടുത്തിയത്. ഇന്നലെ സി.പി.ഐ.എം പ്രവര്‍ത്തകന്‍ എം. മോഹന്‍ കൊല്ലപ്പെട്ടതിനു മണിക്കൂറുകള്‍ക്കുള്ളിലാണ് ബി.ജെ.പി പ്രവര്‍ത്തകന്‍ പട്ടാപ്പകല്‍ വെട്ടേറ്റു മരിച്ചത്.
ബി.എം.എസ് നേതാവായിരുന്ന രമിത്തിന്റെ പിതാവ് ഉത്തമനെ 2002ല്‍ സി.പി.ഐ.എം പ്രവര്‍ത്തകര്‍ ബസ് തടഞ്ഞു നിര്‍ത്തി വെട്ടിക്കൊലപ്പെടുത്തിയിരുന്നു.
സി.പി.ഐ.എം പ്രവര്‍ത്തകന്റെ കൊലപാതകത്തിനു പിന്നാലെ കണ്ണൂരില്‍ പാര്‍ട്ടി ആക്രമണം അഴിച്ചുവിടുമെന്നും ബി.ജെ.പി, സംഘപരിവാര്‍ പ്രവര്‍ത്തകരെ ഇല്ലാതാക്കാനാണ് സി.പി.ഐ.എം ശ്രമിക്കുന്നതെന്നും ബി.ജെ.പി നേതാക്കള്‍ ആരോപിച്ചിരുന്നു.
നേരത്തെ സി.പി.ഐ.എം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് ഇന്നലെ പാര്‍ട്ടി കണ്ണൂരില്‍ ഹര്‍ത്താല്‍ നടത്തിയിരുന്നു.