| Monday, 13th May 2013, 12:08 pm

ഒ.എന്‍.വി കുറുപ്പ് വെള്ളിത്തിരയിലേക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കുട്ടികള്‍ക്കായി കഥ പറയാന്‍ ഒ.എന്‍.വി കുറുപ്പ് വെള്ളിത്തിരയിലെത്തുന്നു. നന്ദു ക്രിയേഷന്‍സ് അവതരിപ്പിക്കുന്ന മാണിക്കത്തമ്പുരാട്ടിയും ക്രിസ്മസ് കരോളും എന്ന ചിത്രത്തിലാണ് ഒ.എന്‍.വി അഭിനയിക്കുന്നത്.

തന്നെ കാണാനെത്തുന്ന കുട്ടികളോട് അവര്‍ മനസിലാക്കേണ്ട രണ്ട് കഥകള്‍ കവി പറയുന്നതായാണ് ചിത്രീകരണം. പ്രഫ.ജി ഗോപാലകൃഷ്ണനും ടി.എം റാഫിയും ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് സച്ചിന്‍ ശ്രീധറാണ്. []

തലൈവാസല്‍ വിജയ്, സുകന്യ, സോനാ നായര്‍, ഗിരിജാ പ്രേമന്‍, മിനി ചിന്ദ്രന്‍ ഗോപകുമാര്‍, കൊച്ചു പ്രമേന്‍, എസ് രാധാകൃഷ്ണന്‍, വി.എസ് അജയന്‍, അരുണ്‍ നായര്‍ തുടങ്ങിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

സാഹിത്യ ലോകത്തെ കുലപതിയായ ഒ.എന്‍.വിയുടെ വെള്ളിത്തിരയിലെ പ്രകടനം കാണാനായി കാത്തിരിക്കുകയാണ് ആരാധകര്‍.

We use cookies to give you the best possible experience. Learn more