| Monday, 8th June 2026, 2:37 pm

നഴ്‌സിങ് ഒരു ലൈംഗികവത്ക്കരിക്കപ്പെട്ട തൊഴില്‍; യൂണിഫോം പരിഷ്‌ക്കാരം വേണം: കങ്കണ റണാവത്

നിഷാന. വി.വി

ന്യൂദല്‍ഹി: നഴ്‌സിങ് എന്നത് വളരെയധികം ലൈംഗിക വത്ക്കരിക്കപ്പെട്ട തൊഴിലെന്ന് നടിയും ബി.ജെ.പി എം.പിയുമായ കങ്കണ റണാവത്. നഴ്‌സ്മാരുടെ നിലവിലുള്ള യൂണിഫോം ബ്രിട്ടീഷ് സ്വാധീനത്തെ പ്രതിഫലിപ്പിക്കുന്നുവെന്നും യൂണിഫോം പരിഷ്‌ക്കരിച്ച് കൂടുതല്‍ ഇന്ത്യന്‍ വത്ക്കരിക്കണമെന്നും കങ്കണ പറഞ്ഞു.

തന്റെ പുതിയ ചിത്രമായ ഭാരത് ഭാഗ്യ വിധാത എന്ന ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി നടന്ന ചടങ്ങിലായിരുന്നു താരത്തിന്റെ പരാമര്‍ശം.

നഴ്‌സുമാരെ ബഹുമാനിക്കണമെന്നും ജോലി ഭാരം കൂടുതലാണെന്നും പറഞ്ഞ് കൊണ്ടായിരുന്നു കങ്കണ തന്റെ പ്രസംഗമാരംഭിച്ചതെങ്കിലും പിന്നീട് അധിക്ഷേപിക്കുന്ന തരത്തിലേക്ക് പോവുകയായിരുന്നു.

കങ്കണയുടെ വിഡിയോ വൈറലായതോടെ വലിയ രീതിയിലുള്ള വിമര്‍ശനങ്ങളാണ് സാമൂഹിക മാധ്യമങ്ങളില്‍ ഉയരുന്നത്. എന്നാല്‍ കങ്കണയുടെ പരാമര്‍ശത്തെ ചില ബി.ജെ.പി നേതാക്കള്‍ ന്യായീകരിച്ച് രംഗത്തെത്തിയിട്ടുണ്ട്. അതേ സമയം കങ്കണ നഴ്‌സായി അഭിനയിച്ച ഭാരത ഭാഗ്യ വിധാത ജൂണ്‍ 12ന് തിയേറ്ററുകളില്‍ റിലീസ് ചെയ്യും.

Content Highlight: Nursing is a sexualized profession; uniform reform is needed: Kangana Ranaut

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

Latest Stories

We use cookies to give you the best possible experience. Learn more