| Wednesday, 30th July 2025, 7:52 pm

ജാമ്യം തേടി കന്യാസ്ത്രീകള്‍ ഹൈക്കോടതിയിലേക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തായ്പൂര്‍: ഛത്തീസ്ഗഡില്‍ അറസ്റ്റിലായ കന്യാസ്ത്രീകള്‍ ജാമ്യത്തിനായി നാളെ ഹൈക്കോടതിയെ സമീപിക്കും. സെഷന്‍സ് കോടതി ജാമ്യ ഹരജി നിഷേധിച്ചതിനെ തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നത്.

കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ ദുര്‍ഗ് സെക്ഷന്‍സ് കോടതി ഇന്ന് പരിഗണിച്ചില്ല. മനുഷ്യ കടത്തുള്‍പ്പെടെ ഗുരുതര വകുപ്പുകള്‍ ചുമത്തിയ കേസ് എന്‍. ഐ.എ കോടതി പരിഗണിക്കുമെന്ന് സെഷന്‍സ് കോടതി വ്യക്തമാക്കിയിരുന്നു. അതേസമയം ജാമ്യാപേക്ഷ പ്രോസിക്യൂഷന്‍ എതിര്‍ത്തില്ല എന്ന് ബി.ജെ.പി നേതാക്കളുടെ വാദം തള്ളുന്ന കോടതി ഉത്തരവും പുറത്ത് വന്നു.

കഴിഞ്ഞ ദിവസം ഛത്തീസ്ഗഡിലെ ദുര്‍ഗില്‍ വെച്ചാണ് മനുഷ്യക്കടത്തും മതപരിവര്‍ത്തനവും ആരോപിച്ച് രണ്ട് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത്. അസീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സന്യാസിനി സമൂഹത്തിലെ അംഗങ്ങളായ സിസ്റ്റര്‍ പ്രീതി, സിസ്റ്റര്‍ വന്ദന എന്നിവരാണ് അറസ്റ്റിലായത്.

Content highlight:  Nuns arrested in Chhattisgarh move Highcourt for bail

We use cookies to give you the best possible experience. Learn more