| Thursday, 20th December 2018, 12:26 pm

നൂറനാട് എന്‍.എസ്.എസ് കെട്ടിടത്തിനെതിരെ ആക്രമണം നടത്തിയ കേസില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ആലപ്പുഴ: നൂറനാട് എന്‍.എസ്.എസ് കെട്ടിടത്തിനെതിരെ ആക്രമണം നടത്തിയ കേസില്‍ രണ്ട് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍.

കരയോഗം അംഗങ്ങളായ വിക്രമന്‍ നായര്‍, ശ്രീജിത്ത് എന്നിവരാണ് പിടിയിലായത്.സി.സി.ടി.വി ദൃശ്യങ്ങളും ടവര്‍ ലൊക്കേഷനും പരിശോധിച്ചാണ് പൊലീസ് പ്രതികളെ കണ്ടെത്തിയത്. സംഭവത്തില്‍ ഉള്‍പ്പെട്ട മഹേഷ് എന്നയാള്‍ ഒളിവിലാണ്.

കുടശനാട് എന്‍.എസ്.എസ് കെട്ടിടത്തില്‍ കരിങ്കൊടി ഉയര്‍ത്തിയതും സംഘടനാ ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ പേരില്‍ റീത്ത് വെച്ചതും വാര്‍ത്തയായിരുന്നു.


കിളിനക്കോട്ടെ പോലീസ് സ്റ്റേഷനില്‍ ചെന്ന് മാപ്പു പറയിക്കേണ്ടിയിരുന്നത് ആണ്‍കുട്ടികളുടെ രക്ഷിതാക്കളെ കൊണ്ട്: ശാരദക്കുട്ടി


നവംബര്‍ ഏഴിന് രാവിലെയാണ് കുടശനാട് കരയോഗ മന്ദിരത്തിലെ കൊടിമരത്തിലും സമീപത്തെ എന്‍.എസ്.എസ്മാ നേജ്മെന്റിന്റെ കീഴിലുള്ള സ്‌കൂളിലെയും കൊടിമരങ്ങളില്‍ കരിങ്കൊടിയും കൊടിമരത്തിന് താഴെ റീത്തും കണ്ടെത്തിയത്. റീത്തില്‍ “എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ക്ക് ആദരാജ്ഞലി” എന്നെഴുതിയിരുന്നു.

ഇതിനേത്തുടര്‍ന്ന് എന്‍.എസ്.എസ് കരയോഗം ഭാരവാഹികള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ആക്രമണം നടത്തിയതിന് പിന്നില്‍ സി.പി.ഐ.എം ആണെന്ന് ആരോപണമുണ്ടായിരുന്നു.

അതേസമയം കൊല്ലം ജില്ലയിലെ പരവൂരിലെ എന്‍.എസ്.എസ് കരയോഗ മന്ദിരത്തിനു നേരേയും ആക്രമണം ഉണ്ടായിരുന്നു.

We use cookies to give you the best possible experience. Learn more