തിരുവനന്തപുരം: പി.എസ്.സി പരീക്ഷകള്‍ക്കുള്ള പ്രായപരിധി വര്‍ധിപ്പിച്ചു. ജനറല്‍ വിഭാഗത്തിന് നാല് വയസുകൂട്ടി 40 വയസാക്കി ഉയര്‍ത്തി. എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്ക് 45 വയസുവരെയും അപേക്ഷിക്കാം.
മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ജെബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
നേരത്തെ ജനറല്‍ വിഭാഗത്തിന് പി.എസ്.സി പരീക്ഷകള്‍ക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി 36 വയസായിരുന്നു.
ഒ.ബി.സി വിഭാഗത്തിനും പ്രായപരിധി വര്‍ധിപ്പിച്ചിട്ടുണ്ട്. 43 വയസുവരെ ഒ.ബി.സി കാറ്റഗറിയില്‍ ഉള്ളവര്‍ക്ക് അപേക്ഷിക്കാം.
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് സംസ്ഥാന സര്‍ക്കാരിന്റെ ഈ സുപ്രധാന നീക്കം.
നേരത്തെ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ച് വഴിയുള്ള നിയമനങ്ങള്‍ക്ക് ജനറല്‍ കാറ്റഗറിയുടെ പ്രായപരിധി 40 വയസായി ഉയര്‍ത്തിയിരുന്നു.
ഇനി ഓരോ പ്രധാന വാർത്തകളും നേരിട്ട് നിങ്ങളിലെത്തും. അംഗമാകൂ ഡൂൾന്യൂസ് വാട്സ്ആപ്പ് ചാനലിൽ
Content Highlight: Now you can apply for government jobs up to 40 years of age; PSC increases age limit