| Monday, 21st October 2013, 4:12 pm

സ്‌കോഡ കാറുകള്‍ക്ക് ഓണ്‍ലൈന്‍ ബുക്കിങ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]സ്‌കോഡയുടെ കാര്‍ ബുക്ക് ചെയ്യണമെങ്കില്‍ ഇനി ഡീലര്‍ഷിപ്പ് അന്വേഷിച്ച് നടക്കേണ്ട. ഇന്റര്‍നെറ്റ് മുഖേന ഏത് മോഡലും ബുക്ക് ചെയ്യാം.

നെറ്റ് ബാങ്കിങ്, ക്രെഡിറ്റ് ഡെബിറ്റ് കാര്‍ഡുകള്‍ എന്നിവ ഉപയോഗിച്ച് വെറും 5,000 രൂപ അടച്ച് ഇഷ്ടപ്പെട്ട വേരിയന്റ് ബുക്ക് ചെയ്യാനുള്ള അവസരമാണ് ഫോക്‌സ്‌വാഗന് കീഴിലുള്ള ചെക്ക് റിപ്പബ്ലിക്കന്‍ കമ്പനി ഒരുക്കിയിരിക്കുന്നത്.

എന്തെങ്കിലും കാരണത്താല്‍ ബുക്കിങ് റദ്ദാക്കിയാലും അടച്ച തുക മുഴുവനായും മടക്കി നല്‍കുമെന്നും കമ്പനി പറയുന്നു. വണ്ടി വാങ്ങുമ്പോള്‍ ബുക്കിങ് കഴിഞ്ഞുള്ള തുക സ്‌കോഡ ഡീലര്‍ഷിപ്പില്‍ നേരിട്ട് അടയ്ക്കണം.

ഓണ്‍ലൈന്‍ ബുക്കിങ്ങിന് ഇവിടെ ക്ലിക് ചെയ്യുക. http://www.bookyourskodaonline.com/

Latest Stories

We use cookies to give you the best possible experience. Learn more